Breaking

Sunday, December 15, 2019

ലോക സുന്ദരി പട്ടം ജെമൈക്കയുടെ ടോണി ആന്‍ സിങ്ങിന്, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം

ന്യൂഡൽഹി: 2019ലെ ലോക സുന്ദരി പട്ടം ജെമൈക്കയിൽ നിന്നുള്ള ടോണി ആൻ സിങ്കരസ്ഥമാക്കി.. ഫ്രാൻസുകാരിയായ ഒഫീലി മെസ്സിനോയ്ക്ക്രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.2018ലെ ലോക സുന്ദരി മെക്സിക്കോക്കാരിയായ വനേസ്സ പോൺസെയാണ് പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചത്. 23കാരിയായ ടോണി സിങ്മനശ്ശാസ്ത്രത്തിലും വുമൻസ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ അഞ്ച് പേരാണ് ഇടം നേടിയത്.ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്. Photo: AP ജൂണിൽ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമൻ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തത്. രാജസ്ഥാൻ സ്വദേശിയായ സുമന് മോഡലിങ്ങിലും അഭിനയത്തിലുമാണ് താത്പര്യം. Beautiful lady with an equally beautiful voice. Congrats @toniannsingh - new Miss World. https://t.co/yFPa6nPX0G — Piers Morgan (@piersmorgan) December 14, 2019 content highlights:Jamaicas Toni-Ann Singh Wins Miss World 2019,Third place for India


from mathrubhumi.latestnews.rssfeed https://ift.tt/2RTBS4A
via IFTTT