Breaking

Sunday, December 29, 2019

അസ്ഥിരത, അരാജകത്വം, സ്വജനപക്ഷപാതം എന്നിവ ഇന്നത്തെ യുവാക്കള്‍ ഇഷ്ടപ്പെടുന്നില്ല- മോദി

ന്യൂഡൽഹി: വരുന്ന ദശകത്തിൽ ഇന്ത്യൻ യുവതനിർണായക പങ്കുവഹിക്കുന്നവരാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വ്യവസ്ഥയിൽ വിശ്വസിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. വിശാലമായ പ്രശ്നങ്ങളിൽ അവർക്ക് അഭിപ്രായങ്ങളുണ്ട്. ഇതൊരു വലിയ കാര്യമായി ഞാൻ കരുതുന്നു. അസ്ഥിരത, അരാജകത്വം, സ്വജനപക്ഷപാതം എന്നിവയൊന്നും ഇന്നത്തെ യുവാക്കൾ ഇഷ്ടപ്പെടുന്നില്ല മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 60-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ലേക്ക് കടക്കുമ്പോൾ ഒരു പുതുവർഷത്തിലേക്ക് മാത്രമല്ല, ഒരു പുതിയ ദശകത്തിലേക്ക് കൂടിയാണ് പ്രവേശിക്കുന്നത്. 21-ാം നൂറ്റാണ്ടിൽ ജനിച്ചവർ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിൽ നിർണായ പങ്കുവഹിക്കും. സ്ത്രീകൾ ദാരിദ്ര്യത്തിൽ നിന്ന് നിശ്ചയദാർഢ്യത്തോടെ ഉയർത്തെഴുന്നേൽക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഫുൽപുരിൽ, സ്ത്രീകൾ പാദരക്ഷകൾ എങ്ങനെ നിർമ്മിക്കാമെന്ന് പഠിച്ചു. ഈ പരിശ്രമത്തിലൂടെ അവർ കാലുകൾക്ക് പരിക്കേൽക്കുന്നതിൽ നിന്ന് രക്ഷതേടുക മാത്രമല്ല. കുടുംബത്തെ സംരക്ഷിക്കാൻ അവർ സ്വയംവഴി കണ്ടെത്തുകയും ചെയ്തു. അവിടെ ഇപ്പോൾ ഒരു ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. അവരെ ഞാൻ പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കണം. അതിന് വേണ്ടി പ്രതിജ്ഞ എടുക്കുകയും വേണം. പാർലമെന്റ് അംഗങ്ങൾ ഈ വർഷം വളരെ കാര്യക്ഷമമായിട്ടാണ് പ്രവർത്തിച്ചത്. നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമായിട്ടാണ് പാർലമെന്റിനെ കാണുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത പാർലമെന്റ് അംഗങ്ങൾ കഴിഞ്ഞ 60 വർഷത്തെ എല്ലാ റെക്കോർഡുകളും തകർത്തുവെന്ന് ഞാൻ അഭിമാനത്തോട് കൂടി പറയാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 17-ാമത് ലോക്സഭയുടെ രണ്ട് സെഷനുകളും വളരെ ഫലപ്രദമാണ് മോദി പറഞ്ഞു. Content Highlights:Today's youth dislike instability, chaos, nepotism, says PM Modi-Mann ki Baat


from mathrubhumi.latestnews.rssfeed https://ift.tt/2Syzhxl
via IFTTT