മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 41364ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 12186ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1371 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 943 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സെൻസെക്സ് ഓഹരികളിൽ എസ്ബിഐ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഒഎൻജിസി തുടങ്ങിയവ 07 ശതമാനം മുതൽ 1.2 ശതമാനംവരെ ഉയർന്നു. ഓട്ടോ ഓഹരികളിൽ, എക്സൈഡ് ഇൻഡസ്ട്രീസ്, ടിവിഎസ് മോട്ടോർ, അപ്പോളോ ടയേഴ്സ്, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികൾ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, എ്ച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ വിപണികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2MwbUkk
via
IFTTT