തിരുവനന്തപുരം: പൗരത്വ നിയമത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽനിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ജനാധിപത്യ വിരുദ്ധമാണെന്നും പാർലമെന്റ് അംഗീകരിച്ച ഭരണഘടന ഭേദഗതിക്കെതിരേസംസ്ഥാന സർക്കാരിന് യോഗം ചേരാൻ അധികാരമില്ലെന്നും പറഞ്ഞാണ് ബിജെപി നേതാക്കൾ യോഗം ബഹിഷ്കരിച്ചത്. ഞായറാഴ്ച രാവിലെ യോഗത്തിനെത്തിയ ബിജെപി പ്രതിനിധികൾ യോഗം ചേരുന്നതിലെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരള ഗവർണർക്കെതിരെയും കർണാടക മുഖ്യമന്ത്രിക്കെതിരെയും കേരളത്തിൽ നടന്ന അക്രമങ്ങൾക്കെതിരെ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ലെന്നും അതിനാലാണ് യോഗം ബഹിഷ്കരിച്ചതെന്നും ബിജെപി നേതാക്കളായ എംഎസ് കുമാറും ജെ.പദ്മകുമാറും മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസഭയും ലോകസഭയും പാസാക്കിയ നിയമ ഭേദഗതിക്കെതിരേയോഗം ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ സർക്കാരിന് അധികാരമില്ല. ഇത്തരത്തിൽ യോഗം ചേർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യാൻ രാഷ്ട്രീയ പാർട്ടിയെ പോലെ സർക്കാർ പ്രവർത്തിക്കരുത്. പൊതുഖജനാവിൽനിന്ന് പണമെടുത്ത് സമരം ചെയ്യാൻ സർക്കാരിന് സാധിക്കില്ലെന്നും എം.എസ്.കുമാർ വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയത്തിലാണ് മുഖ്യമന്ത്രി ഞായറാഴ്ച സർവകക്ഷി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ഭരണഘടനാ സംരക്ഷണത്തിന് കേന്ദ്രസർക്കാരിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതടക്കം യോഗത്തിൽ ചർച്ചയാകും. Content Highlights:bjp boycotted all party meeting in caa issue
from mathrubhumi.latestnews.rssfeed https://ift.tt/2tcXMFE
via
IFTTT