Breaking

Monday, December 30, 2019

സമൂഹ മാധ്യമങ്ങളും സ്മാർട് ഫോണും നിരോധിച്ച് നാവിക സേന

ന്യൂഡൽഹി:ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾക്ക്വിലക്ക് ഏർപ്പെടുത്തിനാവിക സേന. കപ്പലുകളിലുംനേവൽ ബേസിലുംകപ്പൽ ശാലകളിലും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കന്നതിനും നാവിക സേന നിരോധനം ഏർപ്പെടുത്തി. നാവികസേന അംഗങ്ങൾ ഉൾപ്പെട്ട ചാരവൃത്തി കേസ് എൻ ഐ എ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. ശത്രു രാജ്യങ്ങൾ വ്യാപകമായ തോതിൽ ചാരവൃത്തിക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിന്നാവിക സേന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, മറ്റ് സമൂഹ മാധ്യമ സൈറ്റുകൾ എന്നിവയ്ക്കും വിലക്ക് ബാധകമാണ്.ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27-നാണ് പുറപ്പെടുവിച്ചത്. നാവിക സേനയുടെ യുദ്ധ കപ്പലുകൾ ഉൾപ്പടെയുള്ള കപ്പലുകളിലും നേവൽ ബേസിലും കപ്പൽ ശാലകളിലും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിനും നാവിക സേന വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. നാവിക സേനയിൽ പ്രവർത്തിക്കുന്ന സിവിലിയൻ സ്റ്റാഫിന് ഉൾപ്പടെ ഈ വിലക്ക് ബാധകം ആണ്. പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെയും ഒരു ഹവാല ഏജന്റിനെയും കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഫെയ്സ്ബുക്ക് വഴി നാവിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പാക്കിസ്ഥാൻ സ്ത്രീകൾ നാവിക സേന ഉദ്യോഗസ്ഥരെ ചാരവൃത്തിയിലേക്കു നയിക്കുകയായിരുന്നു. വിശാഖപട്ടണം, മുംബൈ, കാർവാർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നതിനിടെ ഇവർ 2018 പകുതി മുതൽ ഇന്ത്യൻ കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാക്ക് ചാരസംഘടനയായ ഐഎസ്ഐ യ്ക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ കൈമാറിയിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് സമൂഹ മാധ്യമങ്ങൾക്കും, സ്മാർട്ട് ഫോണുകൾക്കും നാവിക സേന നിരോധനം ഏർപ്പെടുത്തിയത്. content highlights:Indian Navy ban use of Facebook and smartphones


from mathrubhumi.latestnews.rssfeed https://ift.tt/35a7d64
via IFTTT