Breaking

Saturday, December 28, 2019

കോഴിക്കോട് യുഎപിഎ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം

കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേന്ദ്രസർക്കാരിന്റെ നിർദേശ പ്രകാരം. സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എൻ.ഐ.എ അയച്ച കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിനു ലഭിച്ചു. യു.എ.പി.എ. ചുമത്തിയതിനാൽ കേസ് എൻ.ഐ.എ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഡിസംബർ 16-ന് ആണ് കേസ് എൻ.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ധർമേന്ദ്ര കുമാർ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എൻ.ഐ.എ ഡയറക്ടർ ജനറലിനും കത്തയച്ചത്. 2008ലെ എൻ.ഐ.എ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് കത്തിൽ പറയുന്നു. എൻ.ഐ.എ നിയമപ്രകാരം ഷെഡ്യൂൾഡ് ക്രൈമിൽ ഉൾപ്പെടുന്നതാണ് അലൻ ഷുഹൈബിനും താഹയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന യു.എ.പി.എ. കേസ് അന്വേഷണം എൻ.ഐ.എയ്ക്കു വിടുന്നത് കേന്ദ്രസർക്കാരിന് നേരിട്ട് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസിൽനിന്ന് എൻ.ഐ.ഐ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി സൗത്ത് എസ്.പിയിൽനിന്ന് എൻ.ഐ.എ ഡി.വൈ.എസ്.പി എത്തി കേസ് അന്വേഷണം സംബന്ധിച്ച ഫയലുകൾ നേരിട്ട് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. content highlights:kozhikode uapa case, nia takes over investigation as per centers directive


from mathrubhumi.latestnews.rssfeed https://ift.tt/363spMB
via IFTTT