ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡൽഹിയിൽപാകിസ്താനിൽ നിന്നെത്തിയ ഹിന്ദു അഭയാർഥികളുടെ റാലി. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്നും പാകിസ്താനിലെ മതപീഡനത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയ തങ്ങൾക്ക് എത്രയും പെട്ടെന്ന് പൗരത്വം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു റാലി. പാക്സിതാനിൽ നിന്നുള്ള പീഡനങ്ങളെ തുടർന്നാണ് ഞങ്ങൾ ഇന്ത്യയിൽ അഭയം പ്രാപിച്ചത്. ഞങ്ങൾ കൊള്ളയടിക്കപ്പെട്ടു, രാജ്യം വിടാൻ നിർബന്ധിതരായി. ചിലർ പറയുന്നു ഞങ്ങൾ പൗരത്വം നൽകരുതെന്ന്. ഞങ്ങൾ പിന്നെ എങ്ങോട്ടുപോകും?, സമരക്കാരിലൊരാളായ ധരംവീർ ചോദിക്കുന്നു. ഞങ്ങൾ നുഴഞ്ഞുകയറ്റക്കാരല്ല. പാസ്പോർട്ടും വിസയുമുൾപ്പടെ നിയമപരമായാണ് ഞങ്ങൾ ഇന്ത്യയിലെത്തിയത്. പക്ഷേ ഞങ്ങളുടെ സാന്നിധ്യം പ്രതിപക്ഷ പാർട്ടികളെ അലോസരപ്പെടുത്തുകയാണ്. ഞങ്ങളിവിടേക്ക് വന്നുപോയി, വേറെ എങ്ങോട്ടുപോകും? ഞാൻ അഭ്യർഥിക്കുകയാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കരുത്. ഞങ്ങൾക്ക് എത്രയും നേരത്തെ പൗരത്വം നൽകണം.-അഭയാർഥികളിൽ ഒരാളായ എസ്. താര ചന്ദ് പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെരാജ്യത്തെങ്ങും പ്രക്ഷോഭങ്ങൾ നടക്കുകയാണ്. ഇതിനിടയിലായിരുന്നു നിയമത്തെ അനുകൂലിച്ച് പാകിസ്താനിൽനിന്നെത്തിയ അഭയാർഥികളുടെ റാലി. Content Highlights: Pak Hindus hold peaceful rally in support of CAA
from mathrubhumi.latestnews.rssfeed https://ift.tt/2ssYgYf
via
IFTTT