ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റംവരുത്തിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാമാറ്റം ആലോചിക്കാമെന്ന് സൂചന നൽകിയത്. കഴിഞ്ഞദിവസം മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും മേഘാലയയിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എത്തിയിരുന്നു. അവിടെ പ്രശ്നങ്ങൾ രൂക്ഷമാണെന്നായിരുന്നു അവർ പറഞ്ഞത്. നിയമത്തിൽ മാറ്റംവരുത്തണമെന്നും അഭ്യർഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്താമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അവരോട് ഞാൻ പറഞ്ഞു - അമിത് ഷാ പ്രസംഗത്തിൽ വ്യക്തമാക്കി. അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സംസ്കാരവും ഭാഷയും സാമൂഹിക വ്യക്തിത്വവും അവകാശങ്ങളും സംരക്ഷിക്കുമെന്നും പുതിയ നിയമം ഇതിനെയൊന്നും ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിലവിൽ അരങ്ങേറുന്ന കലാപത്തിന് കാരണം കോൺഗ്രസാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ഹിന്ദു-മുസ്ലീം രാഷ്ട്രീയത്തെയും നക്സലിസത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിച്ചവരാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദത്തിനെതിരെ പ്രധാനമനമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. Content Highlights:union minister amit shah hints at changes in citizenship amendment act
from mathrubhumi.latestnews.rssfeed https://ift.tt/2tjSjgw
via
IFTTT