Breaking

Friday, December 27, 2019

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ

ശബരിമല: 41 ദിവസത്തെ മണ്ഡലകാലം ഇന്ന് സമാപിക്കും. രാവിലെ പത്തിനും 11.40നും ഇടയിൽ മണ്ഡലപൂജ നടക്കും. പുലർച്ചെ മൂന്നുമണിക്ക് നടതുറന്നു. തങ്കഅങ്കി ചാർത്തിയ അയ്യനെ കാണാൻ നിരവധി തീർഥാടകരാണ് എത്തിയിട്ടുള്ളത്. രാത്രി 9.50ന് ഹരിവരാസനം പാടി പത്തുമണിക്ക് നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് സമാപനമാകും. 28, 29 തീയതികളിൽ ദർശനം ഇല്ല. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. content highlights:sabarimala mandalakalam ends today


from mathrubhumi.latestnews.rssfeed https://ift.tt/37bGW8X
via IFTTT