Breaking

Monday, December 30, 2019

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറ് മരണം

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ അടക്കം ആറ് മരണം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. മാരുതി എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സംഭലിൽനിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹേഷ്, കിഷൻ, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാൽ എന്നിവരാണ് മരിച്ചത്. കനത്ത മൂടൽമഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേർലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറു പേർ മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാഴ്ചയോളമായി ഡൽഹിയിലും യുപി, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡൽഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കട്ടിയേറിയ മൂടൽമഞ്ഞു മൂലം ഡൽഹയിൽ വിമാന-തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 30 തീവണ്ടികൾ വൈകിയോടുന്നു. 50 മീറ്റർ അകലെയുള്ള കാഴ്ചകൾ പോലും വ്യക്തമല്ലാത്തതിനാൽ എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്രചെയ്യുന്നത്. Delhi: Foggy weather conditions at New Delhi railway station. 30 trains are running late due to low visibility in the Northern Railway region. Minimum temperature of 2.5°C was recorded in the national capital, on 29th December (yesterday). pic.twitter.com/M3tADXSieB — ANI (@ANI) December 30, 2019 Content Highlights:Fog In Delhi: 6 Dead As Car Falls Into Canal Near Delhi


from mathrubhumi.latestnews.rssfeed https://ift.tt/369nFFa
via IFTTT