ന്യൂഡൽഹി: പൗരത്വനിയമഭേദഗതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും ഡൽഹിയിലെ അക്രമത്തിനുപിന്നിൽ കോൺഗ്രസിന്റെ ചെറുചെറു കുറ്റവാളിസംഘങ്ങളാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ സംഘത്തിന് തിരഞ്ഞെടുപ്പിലൂടെ തലസ്ഥാനത്തെ ജനങ്ങൾ മറുപടി നൽകുമെന്നും ഷാ പറഞ്ഞു. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വനിയമ ഭേദഗതി പാർലമെന്റ് വിശദമായി ചർച്ചചെയ്തിരുന്നു. പ്രതിപക്ഷനേതാക്കൾ ഒന്നും പറഞ്ഞില്ല. പാർലമെന്റിനു പുറത്തെത്തിയപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. രാജ്യത്ത് ഇപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം പൗരത്വനിയമത്തിനെതിരേ തെറ്റിദ്ധാരണ പരത്തുകയാണ് -അമിത് ഷാ പറഞ്ഞു. Content Highlights:Amit Shah BJP Congress
from mathrubhumi.latestnews.rssfeed https://ift.tt/36aKHvv
via
IFTTT