ന്യൂഡൽഹി: യു.പി.എ. സർക്കാരിന്റെ കാലത്തേതിൽനിന്നു വ്യത്യസ്തമായി അപകടകരമായ ജനസംഖ്യാപട്ടികയാണ് (എൻ.പി.ആർ.) ബി.ജെ.പി. സർക്കാർ നടപ്പാക്കുന്നതെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ആഭ്യന്തരമന്ത്രിയായിരിക്കെ 2010-ൽ ചിദംബരം എൻ.പി.ആറിനെപ്പറ്റിപ്പറയുന്ന വീഡിയോ ബി.ജെ.പി. കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പി. നേതൃത്വംനൽകുന്ന സർക്കാരിന് വിപുലവും കുടിലവുമായ അജൻഡയാണുള്ളത്. ബി.ജെ.പി. വീഡിയോ പുറത്തിറക്കിയതിൽ സന്തുഷ്ടനാണ്. രാജ്യത്തെ സാധാരണ താമസക്കാരുടെ കണക്കെടുക്കുന്ന കാര്യമാണതിൽ പറയുന്നത്. താമസിക്കുന്ന കാര്യത്തിനാണ് മുൻതൂക്കം. പൗരത്വത്തിനല്ല. ജനിച്ച പ്രദേശത്തിന്റെയും മതത്തിന്റെയും പരിഗണനയില്ലാതെ എല്ലാ താമസക്കാരുടെയും കണക്കാണ് നമ്മളെടുത്തത്. 2011 സെൻസസിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണത്. അതിൽ എൻ.ആർ.സി.യെ പരാമർശിക്കുന്നില്ല -ചിദംബരം പറഞ്ഞു. Content Highlights:NPR P Chidambaram
from mathrubhumi.latestnews.rssfeed https://ift.tt/2QzJiIj
via
IFTTT