കെയ്റോ:ഈജിപ്തിൽ രണ്ട് വ്യത്യസ്ത ബസ് അപകടങ്ങളിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 28 പേർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ വസ്ത്രനിർമാണശാലാ ജീവനക്കാരും ഏഷ്യയിൽനിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ശനിയാഴ്ചയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. ആദ്യത്തെ അപകടത്തിൽ, വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന രണ്ട് ബസുകൾ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കെയ്റോയിൽനിന്ന് ഐൻ സോഖ്നയിലേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ഇന്ത്യക്കാരനും രണ്ട് മലേഷ്യൻ വനിതകളും മൂന്ന് ഈജിപ്ത് സ്വദേശികളും അപകടത്തിൽ മരിച്ചു. രണ്ടാമത്തെ അപകടത്തിൽ, വസ്ത്രനിർമാണശാലാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുമായി പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉത്തര ഈജിപ്തിലെ പോർട്ട് സയീദിനും ഡാമിയേറ്റയ്ക്കും ഇടയിൽവെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ചതെന്ന് ഔദ്യോഗിക ദിനപത്രം അൽ അഹ്റാമിനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വസ്ത്രനിർമാണശാലയിൽ ജോലി ചെയ്തിരുന്ന സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 22ഓളം പേർ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. content highlights: one indian among 28 killed in different accident in egypt
from mathrubhumi.latestnews.rssfeed https://ift.tt/2t7Qwev
via
IFTTT