ന്യൂഡൽഹി: മുൻ ക്യാപ്റ്റൻ എം.എസ്. ധോനിയെ വാനോളം പുകഴ്ത്തി ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. അതേസമയം, ഇന്ത്യൻ ടീമിലേക്കുള്ള ധോനിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി ഗാംഗുലി നൽകിയതുമില്ല. ക്യാപ്റ്റൻ വിരാട് കോലിയുമായും സെലക്ടർമാരുമായും ഭാവികാര്യങ്ങൾ ധോനി ചർച്ചചെയ്തിട്ടുണ്ടെന്നാണ് താൻ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. അതിനപ്പുറം ഇക്കാര്യം ഒരു ചർച്ചയാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ധോനി ഇന്ത്യൻ ക്രിക്കറ്റിലെ യഥാർഥ ചാമ്പ്യനാണ്. മറ്റൊരു ധോനിയെ സമീപഭാവിയിലൊന്നും ഇന്ത്യയ്ക്ക് കിട്ടാൻ പോകുന്നില്ല. ഇനി കളിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. വിരമിക്കുന്നതിനെക്കുറിച്ച് ഞാൻ ധോനിയോട് ചോദിച്ചിട്ടില്ല -ഗാംഗുലി വ്യക്തമാക്കി. Content Highlights: Sourav Ganguly speaks out on MS Dhoni's future
from mathrubhumi.latestnews.rssfeed https://ift.tt/366Elgx
via
IFTTT