കോട്ട: രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ ഒരു മാസത്തിനിടെ 77 കുട്ടികൾ മരിച്ച സംഭവത്തിൽ ആശുപത്രിയിൽ വേണ്ട സൗകര്യങ്ങളില്ലെന്ന് സമ്മതിച്ച്ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. ആശുപത്രിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഓക്സിജൻ ട്യൂബുകളുടെ കുറവുണ്ടെന്നും ആശുപത്രി സന്ദർശിച്ച ശേഷം ആരോഗ്യ വകുപ്പ് സെക്രട്ടറി വൈഭവ് ഗാൽറിയ വ്യക്തമാക്കി. രാജസ്ഥാനിലെ കോട്ടജെ.കെ ലോൺ സർക്കാർ ആശുപത്രിയിൽ ഒരുമാസത്തിനിടെ 77 കുട്ടികളാണ് മരിച്ചത്. രണ്ട് ദിവസങ്ങളിലായി മരിച്ചത് പത്തോളം കുട്ടികളാണ്. സംഭവം വിവാദമായതോടെ സർക്കാർഉന്നതാധികാര സമിതിയെ സംഭവം അന്വേഷിക്കാൻ നിയോഗിച്ചിരുന്നു. ഇത് ശിശുമരണങ്ങളുടെ കോട്ട; ഒരു മാസത്തിനിടെ മരിച്ചത് 77 കുട്ടികൾ എന്നാൽ ആശുപത്രിയിലെ ഉപകരണങ്ങളെല്ലാം പ്രവർത്തന ക്ഷമമാണെന്നും ഉപകരണങ്ങൾ പ്രവർത്തിക്കാത്തതുമൂലം രോഗികളാരും മരിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയുടെ വാദം. കോട്ടയിലെ കുട്ടികൾക്കുവേണ്ടിയുള്ള വലിയസർക്കാർആശുപത്രികളിലൊന്നാണ് ജെ.കെ ലോൺ. 200 മുതൽ 300 കുട്ടികളാണ് ജെ.ജെ ലോണിലെ ഒ.പിയിൽ ഓരോ ദിവസവും എത്തുന്നത്. ദിവസേന 30 മുതൽ 40 കുട്ടികളെ വരെ ഇവിടെ അഡ്മിറ്റ് ചെയ്യുന്നുമുണ്ട്. Content Highlight: Kota hospital infant deaths
from mathrubhumi.latestnews.rssfeed https://ift.tt/39oB1iD
via
IFTTT