Breaking

Tuesday, December 31, 2019

റോക്കറ്റും ഉപഗ്രഹവും മാത്രമല്ല ഓടക്കുഴലും വഴങ്ങും: നാദവിസ്മയം തീര്‍ത്ത് ഇസ്‌റോ ശാസ്ത്രജ്ഞന്‍

ബെംഗളൂരു:ബഹിരാകാശ ദൗത്യം മാത്രമല്ല മനോഹരമായി ഓടക്കുഴൽ വായിക്കാനും തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ. ബെംഗളൂരുവിൽനടന്ന പാർലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഇസ്റോയിലെ മുതിർന്ന ശാസ്ത്രജ്ഞർ ഓടക്കുഴലിൽ നാദവിസ്മയം തീർത്തത്. പാർലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് എംപിയുമായ ജയറാം രമേശാണ് ഇസ്റോയുടെ മുതിർന്ന ശാസ്ത്രജ്ഞൻ ഓടക്കുഴലിൽ നാദവിസ്മയം തീർക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ബെംഗളൂരുവിലെയു.ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടർ പി. കുഞ്ഞികൃഷ്ണൻ ആണ് ഓടക്കുഴൽ വായിച്ച് എം.പിമാരെ അടക്കം ഞെട്ടിച്ചത്. പ്രൊഫഷ്ണൽ ഫ്ളൂട്ട് പ്ലെയർ എന്ന് കുഞ്ഞിക്കണ്ണനെ വിശേഷിപ്പിച്ച് കൊണ്ടാണ് ജയറാം രമേശ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഐഎസ്ആർഒ മേധാവി കെ ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഓടക്കുഴൽ വായന. The Parliamentary Standing Committee ended its last meeting at ISRO with a flute performance by the Director of its Satellite Centre in Bengaluru, P. Kunhikrishnan, who is also a professional flute player! He played the evergreen Vatapi Ganapatim Bhaje. Sharing a snippet. pic.twitter.com/AkwwPh9oZY — Jairam Ramesh (@Jairam_Ramesh) December 29, 2019 പ്രശസ്തമായ വാതാപി ഗണപതിം ബജേം വായിച്ചാണ് കുഞ്ഞികൃഷ്ണൻ സദസിനെ കയ്യിലെടുത്തത്. മലയാളിയായ കുഞ്ഞികൃഷ്ണൻ കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച കുഞ്ഞികൃഷ്ണൻ 17 പിഎസ്എൽവി ദൗത്യങ്ങളുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Content Highlight: Top ISRO Scientist P Kunhikrishnan Flute Performance


from mathrubhumi.latestnews.rssfeed https://ift.tt/2ZHVNFB
via IFTTT