അൽമാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖ്സ്താനിലെ അൽമാട്ടി വിമാനത്താവളത്തിന് സമീപം തകർന്നുവീണു. ബെക്ക് എയർ വിമാനമാണ് അൽമാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലർച്ചെ പ്രാദേശികസമയം 7.22ന് തകർന്നുവീണത്. വിമാനം പറന്നുയർന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അൽമാട്ടിയിൽനിന്ന് രാജ്യതലസ്ഥാനമായ നൂർസുൽത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. ഇതുവരെ ഒമ്പത് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് നീക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. VIDEO from the wreck site near Almaty, #Kazakhstan https://t.co/p6SU23M4eo — Sputnik (@SputnikInt) December 27, 2019 Content Highlights;Kazakhstan plane crash: Bek Air plane comes down near Almaty airport
from mathrubhumi.latestnews.rssfeed https://ift.tt/34UHEG8
via
IFTTT