Breaking

Sunday, December 29, 2019

ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായാല്‍ മകള്‍ ഒപ്പമുണ്ടാകില്ല? സൂചന നല്‍കി ഇവാന്‍ക

ന്യൂയോർക്ക്: യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാൻക ട്രംപ് ഒപ്പമുണ്ടായേക്കില്ല. 2020 ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സിബിഎസ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഇനി പിതാവിനൊപ്പം ഔദ്യോഗികസ്ഥാനങ്ങൾ വഹിക്കാനുണ്ടാകില്ലെന്ന് ഇവാൻക സൂചന നൽകിയത്. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഭരണപരമായ ചുമതലകളിൽ തുടരുമോ എന്ന ചോദ്യത്തിനായിരുന്നു ഇനിയില്ലെന്ന സൂചന നൽകി ഇവാൻക മറുപടി നൽകിയത്. കുട്ടികളുടെ സന്തോഷത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നതെന്നും എന്റെ തീരുമാനങ്ങൾ എല്ലായ്പ്പോഴും അവരുടെ ആവശ്യങ്ങൾ ഉറപ്പുവരുത്താനുള്ളതാണെന്നും ഇവാൻക പറഞ്ഞു. അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നിരവധി പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെന്നും ഇവാൻക വ്യക്തമാക്കി. ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും പക്ഷേ, അതിൽ ഇനിയും പൂർത്തിയാകാനുണ്ടെന്നുമായിരുന്നു അവരുടെ മറുപടി. രാഷ്ട്രീയത്തിൽ തനിക്ക് അത്ര താത്പര്യമില്ലെന്നും ഇവാൻക അഭിമുഖത്തിൽ പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളായ ഇവാൻകയും ഭർത്താവ് ജാറേഡ് കുഷ്നറും 2017 മുതൽ പ്രസിഡന്റിന്റെ ഉപേദേശകരായി പ്രവർത്തിക്കുന്നു. ഫാഷൻ ഡിസൈനർ, വ്യവസായി എന്നീ നിലകളിലും പ്രശസ്തയായ ഇവാൻകയ്ക്ക് മൂന്നുമക്കളാണുള്ളത്. Content Highlights:ivanka trump hints she may leave white house if her father donald trump re elected in usa


from mathrubhumi.latestnews.rssfeed https://ift.tt/2QsxEP5
via IFTTT