റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജാർഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ്സോറൻ ചുമതലയേൽക്കുക. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചടങ്ങ്. ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ജെ.എം.എം.-കോൺഗ്രസ്-എൽജെഡി സഖ്യം 81 അംഗ സഭയിൽ 47 സീറ്റുകളോടെയാണ് അധികാരത്തിലേറുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്ന്ക്കൊണ്ടിരിക്കെ പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനുള്ള വേദി കൂടി ആയി മാറും സത്യപ്രതിജ്ഞ ചടങ്ങ്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എൻ.സി.പി.നേതാവ് ശരത് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, ആർജെഡി നേതാവ് തേജ്വസി യാദവ്,സിപിഐ നേതാവ് കനയ്യ കുമാർ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി നേതാവും കാവൽ മുഖ്യമന്ത്രിയുമായ രഘുബർ ദാസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹേമന്ത് സോറനൊപ്പം ഇന്ന് രണ്ട് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒരാൾ കോൺഗ്രസിൽ നിന്നും മറ്റൊരാൾ ജെ.എം.എമ്മിൽ നിന്നുമായിരിക്കും. കോൺഗ്രസ് ജാർഖണ്ഡ് അധ്യക്ഷൻ രാമേശ്വർ ഒറോവനാകും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. ജെ.എം.എമ്മിൽ നിന്ന് മുതിർന്ന നേതാവ് സ്റ്റീഫൻ മറാണ്ടിയും മന്ത്രിയാകും. Content Highlights:Hemant Soren to take oath as Jharkhand CM today in mega Opposition show of strength
from mathrubhumi.latestnews.rssfeed https://ift.tt/351S2ff
via
IFTTT