Breaking

Thursday, December 26, 2019

ഹരിയാണയില്‍ ബിജെപി ബന്ധത്തില്‍ ജെജെപിയില്‍ പൊട്ടിത്തെറി; ദുഷ്യന്ത് ചൗട്ടാലയ്‌ക്കെതിരെ കലാപം

ന്യൂഡൽഹി:ഹരിയാണ ബിജെപി സർക്കാരിന്റെ സഖ്യകക്ഷിയായ ജെജെപിയ്ക്കുള്ളിൽ പൊട്ടിത്തെറി. ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച്ജനനായക് ജനതാ പാർട്ടി (ജെ.ജെ,പി) എംഎൽഎ രാം കുമാർ ഗൗതം പാർട്ടി വിട്ടു. പ്രമുഖ നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് രാജി. ദുഷ്യന്ത് മുതിർന്ന നേതാവും പാർട്ടി വൈസ് പ്രസിഡന്റുമായ രാം കുമാറിനെ കഴിഞ്ഞ ദിവസം പരസ്യമായി വിമർശിച്ചിരുന്നു. ദുഷ്യന്ത് ഉപമുഖ്യമന്ത്രിയായത് പാർട്ടിയുടെ പിന്തുണയോടെയാണെന്ന കാര്യം മറക്കരുതെന്ന് രാം കുമാർ ഗൗതം കുറ്റപ്പെടുത്തി. ഒക്ടോബറിൽ നടന്നതിരഞ്ഞെടുപ്പിന് ശേഷം ബിജെപി ജെജെപിയുടെ പിന്തുണയോടെയാണ് സർക്കാരുണ്ടാക്കിയത്. തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയ്ക്ക് എതിരെ ദുഷ്യന്ത് വ്യാപകമായ പ്രചാരണം നടത്തിയിരുന്നു. ബിജെപിയെയും നരേന്ദ്ര മോദിയെയും ഉന്നം വെച്ചുള്ള ദുഷ്യന്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫലം വന്ന് തൊട്ടുപിന്നാലെ ജെജെപി ബിജെപിയുമായി കൈകോർക്കുന്ന കാര്യം പാർട്ടിയിലെ പല നേതാക്കൻമാരും അറിഞ്ഞിരുന്നില്ലെന്നും രാം കുമാർ ഗൗതം ആരോപിക്കുന്നു. ആംബിയൻസ് മാളിൽ വെച്ച് സർക്കാനുണ്ടാക്കാനുള്ള കരാറിൽ ഒപ്പുവെച്ചതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഈ ബന്ധത്തിൽ എനിക്ക് മുറിവേറ്റു. ജനങ്ങൾക്കും മുറിവേറ്റു. എം.എൽ.എമാരെല്ലാം വളരെ അസ്വസ്ഥരാണ്. സുപ്രധാന പദവികളെല്ലാം ദുഷ്യന്ത് കൈക്കലാക്കി. ബാക്കി എം.എൽ.എ മാരുടെ കാര്യമോ.. അവരും ജനങ്ങൾ വോട്ട് നേടി വിജയിച്ച് വന്നവരല്ലേ. ഇത് വലിയ ചതിയാണ്-രാം കുമാർ പൊട്ടിത്തെറിച്ചു. മൂന്ന് മാസം ഞങ്ങളെ പരീക്ഷിക്കുമെന്നാണ് ദുഷ്യന്ത് പറയുന്നത്. ഞങ്ങളെ പരീക്ഷിക്കാൻ ദുഷ്യന്ത് ആരാണ്.11 വകുപ്പുകൾ ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് കൈക്കലാക്കിയപ്പോൾ ഒരു പാർട്ടി എം.എൽ.എയെ അപ്രധാന വകുപ്പ് നൽകി ജൂനിയർ മന്ത്രിയായി നിയമിച്ചുവെന്നും രാം കുമാർ ഗൗതം ആരോപിച്ചു. അധികാരം കിട്ടിയപ്പോൾ പാർട്ടിയെ ദുഷ്യന്ത്മറന്നുവെന്നും രാം കുമാർ ആരോപിച്ചു. Content Highlight: Haryana BJP JJP alliance goes trouble


from mathrubhumi.latestnews.rssfeed https://ift.tt/3613Sre
via IFTTT