Breaking

Monday, December 30, 2019

പൗരത്വ നിയമം വിജ്ഞാപനം ചെയ്യരുതെന്ന്‌ കേന്ദ്രത്തോട് ആവശ്യപ്പെടണം - പ്രതിപക്ഷം

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്ര സർക്കാറിനോട് ഔദ്യോഗികമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷം. നാളെ നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശൻ സ്പീക്കർക്ക് നോട്ടീസ് നൽകി. "പൗരത്വ നിയമ ഭേദഗതിഭരണ ഘടനാ വിരുദ്ധവും രാജ്യത്തിന്റെ വിശാല താത്പര്യങ്ങൾക്ക് എതിരുമാണ്. ഇതിനോട് കടുത്ത എതിർപ്പാണ് പ്രതിപക്ഷത്തിനുള്ളത്. ആഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ സംവരണം എടുത്തു കളഞ്ഞ കേന്ദ്ര നടപടിയിലും പ്രതിപക്ഷത്തിന് എതിർപ്പുണ്ടെന്ന് വിഡി സതീശൻ എംഎൽഎ വ്യക്തമാക്കി". ഈ സാഹചര്യത്തിലാണ് നിയമം വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് പ്രത്യേക ചർച്ചയാക്കായി വിഡി സതീശൻ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. അതേസമയം ഈ നോട്ടീസിന് സഭ അനുമതി നൽകാൻ സാധ്യത കുറവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സർക്കാറിന്റെ ഭാഗത്തുനിന്ന് സഭയിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനാണ് സാധ്യത. ഇന്നലെ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ ഈ വിഷയത്തിൽ ഒന്നിച്ച് നിൽക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. Content Highlights;opposition give a special notice to speaker on citizenship amendment act


from mathrubhumi.latestnews.rssfeed https://ift.tt/36fe0Nu
via IFTTT