ഡൽഹി: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡറായ രേണു പാലിനെവിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. സർക്കാർ ഫണ്ട് രേണു പാൽ ക്രമവിരുദ്ധമായി ദുരുപയോഗം ചെയ്തെന്ന്അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രിയയിൽ15 ലക്ഷം രൂപ വാടകയുള്ള അപ്പാർട്ട്മെന്റാണ് രേണു ഉപയോഗിച്ചിരുന്നത്. അനുമതിയില്ലാതെ വസതിക്കായി ഇതുവരെ രേണു കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഈ വർഷം സെപ്തംബറിൽ വിയന്നയിലെത്തിയാണ് അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കിയത്. കുറ്റം ചെയ്തെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഡിസംബർ ഒമ്പതിന് രേണുവിനെ ഹെഡ്ക്വാട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകീട്ടോടെ രേണു ഇന്ത്യയിൽ തിരിച്ചെത്തും. ഇന്ത്യൻ ഫോറിൻ സർവീസ് 1988 ബാച്ചുകാരിയായ രേണു പാൽ അടുത്ത മാസം കാലാവധി പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് ഓസ്ട്രിയയിൽനിന്ന് വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചത്. Content Highlights;India recalls Austria envoy for spending Rs 15 lakh a month on rent
from mathrubhumi.latestnews.rssfeed https://ift.tt/369pbqH
via
IFTTT