ബിഹാർ: കോൺഗ്രസ് നേതാവ് രാകേഷ് യാദവ് വെടിയേറ്റുമരിച്ചു. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡിൽ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരാണ് രാകേഷിന് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. സിനിമ റോഡിലെ ജിമ്മിന് സമീപംവെച്ചാണ് രാകേഷ് യാദവിന് വെടിയേറ്റത്. അക്രമികൾ അഞ്ചുതവണവെടിയുതിർത്തു. രാകേഷിനെ ഉടൻ തന്നെ സഫ്ദർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ രാഘവ് ദയാൽ പറഞ്ഞു. രാകേഷ് എല്ലാ ദിവസവും രാവിലെ വീട്ടിൽ നിന്നും സിനിമ റോഡിലുള്ള ജിമ്മിലേക്ക് നടന്നുപോകുന്നത് പതിവാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Content Highlights:Congress leader Rakesh Yadav Shot dead
from mathrubhumi.latestnews.rssfeed https://ift.tt/2t8HLRn
via
IFTTT