Breaking

Friday, December 27, 2019

'ആകാശത്തേക്കുയരുന്ന ഷോട്ടുകള്‍ കളിക്കുന്നതില്‍ ഒരു തെറ്റുമില്ല'; രോഹിത് ശര്‍മ

മുംബൈ: കളിയിൽ ഫലമുണ്ടാക്കുകയാണെങ്കിൽ ആകാശത്തേയ്ക്കുയരുന്ന ഷോട്ടുകൾ കളിക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. യുവതാരങ്ങൾക്ക് അവരുടെ കഴിവുകൾ പുറത്തെടുക്കുന്നതിൽ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൻ ഷോട്ടുകൾ കളിക്കുന്നത് ഒരു കുറ്റമല്ല. കണ്ണഞ്ചിപ്പിക്കുന്ന കവർഡ്രൈവിന് ഒരു യുവതാരം ശ്രമിച്ചാൽ അത് മാനിക്കപ്പെടണം. അത്തരം ഷോട്ടുകൾ കളിക്കുന്നവരെ ഞാൻ പ്രോത്സാഹിപ്പിക്കും. കുട്ടിയായിരിക്കുമ്പോൾ പലതരം ഷോട്ടുകൾ കളിക്കാൻ നമ്മൾ ആഗ്രഹിക്കും. പക്ഷ, അങ്ങനെ ആഗ്രഹിക്കുമ്പോൾ അത് റിസൽട്ടുണ്ടാക്കുന്നതാവണം എന്ന ബോധ്യം വേണം. നിങ്ങൾക്ക് 50 പന്തിലും 200 പന്തിലും 100 അടിയ്ക്കാം. പക്ഷേ, അപ്പോഴും അത് ഒരു സെഞ്ചുറി മാത്രമായിരിക്കും. റിസൽട്ടുണ്ടാക്കുകയാണ് പ്രധാനം -രോഹിത് പറഞ്ഞു. ഏകദിനത്തിൽ മൂന്നു ഇരട്ട സെഞ്ചുറി നേടിയ താരമാണ് രോഹിത് ശർമ്മ. 2019-ൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ഓപ്പണർ 10 സെഞ്ചുറി കണ്ടെത്തി. ദക്ഷിണാഫ്രിക്ക വേദിയാകുന്ന അണ്ടർ-19 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ യുവനിരയ്ക്ക് ആശംസ നേരാനും രോഹിത് മറന്നില്ല. Content Highlights: Rohit Sharma hitting the ball in air isnt a crime


from mathrubhumi.latestnews.rssfeed https://ift.tt/2t2jqN4
via IFTTT