മുംബൈ: പൗരത്വനിയമഭേദഗതിയിൽ രാജ്യത്ത് ഇത്രയും ശക്തമായ പ്രതിഷേധവേലിയേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യൻ പറഞ്ഞു. വാർത്താ ഏജൻസിയായ 'റോയിറ്റേഴ്സി'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. “എനിക്കുമാത്രമല്ല, ബി.ജെ.പി.യിലെ മറ്റ് എം.പി.മാർക്കും ഈ നിയമഭേദഗതിക്കെതിരേ ഇത്ര ശക്തമായ പ്രതിഷേധമുയരാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല” - സഞ്ജീവ് ബല്യൻ പറഞ്ഞു. സഞ്ജീവ് ബല്യൻ മാത്രമല്ല, മറ്റുപല ബി.ജെ.പി. നേതാക്കളും ഇതേ അഭിപ്രായക്കാരാണെന്നും റോയിറ്റേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മുസ്ലിം ജനവിഭാഗങ്ങളിൽനിന്ന് ചെറിയ പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടിരുന്നു. ഇത് നേരിടാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി പ്രമുഖ നഗരങ്ങളിലെല്ലാം ആളിപ്പടർന്ന വൻപ്രതിഷേധാഗ്നി മുൻകൂട്ടിക്കാണാൻ കഴിഞ്ഞില്ലെന്ന് ഇവർ സമ്മതിക്കുന്നു -റിപ്പോർട്ടിൽ പറയുന്നു. Content Highlights;CAA protest
from mathrubhumi.latestnews.rssfeed https://ift.tt/350AMqT
via
IFTTT