Breaking

Monday, December 30, 2019

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കും; മഹാരാഷ്ട്ര മന്ത്രിസഭാവികസനം ഇന്ന്

മുംബൈ:മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാറിന്റെ മന്ത്രിസഭാ വിപുലീകരണം ഇന്ന്. എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി. ആഭ്യന്തര വകുപ്പും അജിത് പവാറിന് ലഭിക്കുമെന്നാണ് സൂചന. അജിത് പവാറിന് പുറമേ 36 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഒരു മാസത്തെ ഇടവേളയിൽ രണ്ട് വ്യത്യസ്ത സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയും അജിത് പവാറിനുണ്ട്. നേരത്തെദേവേന്ദ്ര ഫഡ്നാവിസിനൊപ്പവും ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് പാർട്ടിക്കൊപ്പം തിരിച്ചെത്തിയ അജിത് പവാർ ഉദ്ധവ് താക്കറെ മന്ത്രിസഭയിൽവീണ്ടും ഉപമുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ്.വിദ്യാഭവനിൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കോൺഗ്രസിൽനിന്ന് 12 പേരും എൻസിപിയിൽനിന്ന് 16 പേരും ശിവസേനയിൽനിന്ന് 15 പേരുമാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലേക്കെത്തുക.ആഭ്യന്തര വകുപ്പിന് പുറമേ പ്രധാന വകുപ്പുകളിലൊന്നായ ധനകാര്യവും എൻസിപിക്ക് ലഭിക്കുമെന്നാണ് സൂചന. ധനജ്ഞയ മുണ്ടെയാകും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക. നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയൊടൊപ്പം ആറു കാബിനറ്റ് മന്ത്രിമാരാണ് അധികാരമേറ്റിരുന്നത്. മൂന്ന് പാർട്ടികളിലായി രണ്ട് മന്ത്രിമാർവീതമാണ് അന്ന് അധികാരമേറ്റത്. പുതിയ മന്ത്രിസഭയിൽ അനിൽ പരബ്, സംബുരാജ് ദേശായ്, പ്രകാശ് അബികർ, ബച്ചുകാഡു, തനാജി സാവന്ത്, ഭാസ്കർ ജാദവ്, ഗുലാബ് റാവു പാട്ടീൽ എന്നിവരാണ് ശിവസേനയിൽ നിന്ന് മന്ത്രിമാരാവുക.അജിത് പവാർ, ദിലീപ് വത്സെപാട്ടീൽ, ഹസൻ മുഷ്റിഫ്, നവാബ് മാലിക്, ജിതേന്ദ്ര അവ്ഹാദ്, ധനഞ്ജയ് മുണ്ടെ, രാജേഷ് തോപെ, അനിൽ ദേശ്മുഖ്, രാജേന്ദ്ര ഷിൻഗനെ, ബാലാസാഹേബ് പാട്ടീൽ എന്നിവർ എൻ.സി.പി.യിൽനിന്നും മുൻമുഖ്യമന്ത്രി അശോക് ചവാൻ, അമിത് ദേശ്മുഖ്, സതേജ് പാട്ടീൽ, പ്രണിതി ഷിന്ദേ, അമിൻ പട്ടേൽ, വർഷ ഗെയക്ക്വാദ്, സംഗ്രാം തോപ്തെ, വിശ്വജിത് കദം എന്നിവർ കോൺഗ്രസിൽനിന്നും മന്ത്രിമാരായേക്കും. Content Highlights;ajit pawar as maharashtra deputy CM again?,Maharashtra Cabinet expansion


from mathrubhumi.latestnews.rssfeed https://ift.tt/2rCCiSg
via IFTTT