Breaking

Saturday, December 28, 2019

ഇവിടെ ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ പാകിസ്താനിലേക്ക് പോകൂ; വിവാദമായി പോലീസ് ഉദ്യോഗസ്ഥന്റെ പരാമര്‍ശം

ലഖ്നൗ:പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകണമെന്ന്ആവശ്യപ്പെടാൻ പ്രദേശവാസികളോട് നിർദേശിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. മീററ്റ് എസ്.പി. അഖിലേഷ് എൻ.സിങ്ങാണ് ഡിസംബർ 20 ന് ഉത്തർപ്രദേശിൽ പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വർഗീയ പരാമർശം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഇടവഴിയിലൂടെ നടന്നു നീങ്ങുന്നതിനിടെ പ്രദേശവാസികളോട് സംസാരിക്കുന്ന അഖിലേഷിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സംഘർഷത്തിനിടയിൽ ലിസാരി ഗേറ്റിൽ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. നിങ്ങൾക്ക് എവിടെ പോകാനാണ്? ഞാൻ ഈ വഴി ഇപ്പോൾ തന്നെ ശരിപ്പെടുത്തുന്നുണ്ട് എന്നുപറഞ്ഞ് സംഭാഷണം തുടങ്ങിയ അഖിലേഷിനോട് തങ്ങൾ നമസ്കാരം നടത്തുകയായിരുന്നു എന്ന് പ്രദേശവാസികൾ മറുപടി പറയുന്നു. അത് നല്ലതാണ്. എന്നാൽ ഈ കറുപ്പും നീലയും ബാഡ്ജ് ധരിച്ചവരോട് പാകിസ്താനിലേക്ക് പോകാൻ പറയൂ. നിങ്ങൾ ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇവിടെനിന്ന് പോകൂ. നിങ്ങൾ ഇവിടത്തെ ഭക്ഷണം കഴിച്ചിട്ട് മറ്റേതെങ്കിലും സ്ഥലത്തെ പ്രകീർത്തിക്കുന്നോ?ഈ വഴി ഇപ്പോൾ എനിക്ക് പരിചിതമായിക്കഴിഞ്ഞു. ഇവിടെയുള്ള ഓരോ വീട്ടിലേയും ഓരോരുത്തരെയും ഞാൻ ജയിലിലാക്കും. അഖിലേഷ് പറയുന്നു. താൻ എല്ലാം തകർക്കും എന്നുപറഞ്ഞാണ് അഖിലേഷ് സംഭാഷണം അവസാനിപ്പിക്കുന്നത്. Check this out SP city Meerut UP sending people to Pakistan trying to understand he is really a public servant @ReallySwara @RanaAyyub @anuragkashyap72 @anubhavsinha @navinjournalist @umashankarsingh #CAA_NRCProtests #CAAAgainstConstitution @farah17khan pic.twitter.com/QWvGIcf5n6 — jugnu khan (@thejugnukhan) December 26, 2019 എന്താണ് ഇത്തരമൊരു വർഗീയ പരാമർശം നടത്താൻ പോലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. പാകിസ്താൻ അനുകൂല പ്രചാരണങ്ങളിൽപ്രദേശവാസികളിൽചിലർ ഏർപ്പെടുന്നതായി അറിഞ്ഞതിനെ തുടർന്ന് അവരെ തേടിയെത്തിയതാണ് തങ്ങളെന്നാണ് അഖിലേഷ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ വിശദീകരണം. മൂന്നുനാലുപേരെ കണ്ടെത്തിയതായും പ്രദേശവാസികളോട് സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. Content Highlights : Go to Pakistan; UP Police officer during CAA protest


from mathrubhumi.latestnews.rssfeed https://ift.tt/36ey3vv
via IFTTT