Breaking

Saturday, December 28, 2019

'നിങ്ങള്‍ തീരുമാനിക്കൂ ആരാണ് കള്ളം പറയുന്നതെന്ന്'; മോദിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍

ന്യൂഡൽഹി: പ്രധാനമന്ത്രി മോദി കള്ളം പറയുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയല്ല മറിച്ച് കോൺഗ്രസ് നേതാക്കളാണ് കള്ളം പറയുന്നതെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന് പറയുന്ന മോദിയുടെ വീഡിയോ ഞാൻ ട്വീറ്റ് ചെയ്തിരുന്നു. അതേ വീഡിയോയിൽ തന്നെ തടങ്കൽ പാളയങ്ങളുടെ ദൃശ്യങ്ങളുമുണ്ട്. അതുകൊണ്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ആരാണ് കള്ളം പറയുന്നതെന്ന്, രാഹുൽ പറഞ്ഞു. രാജ്യത്ത് തടങ്കൽ പാളയങ്ങളില്ലെന്ന് ഡൽഹി രാംലീല മൈതാനത്ത് നടന്ന റാലിയിൽ മോദി പറഞ്ഞിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്ഭാരതാംബയോട് മോദി കള്ളം പറയുന്നു എന്ന് ട്വിറ്ററിൽ രാഹുൽ കുറിച്ചു. ഝൂട്ട് ഝൂട്ട് ഝൂട്ട് (നുണകൾ)എന്ന ഹാഷ്ടാഗിലായിരുന്നു രാഹുൽ വീഡിയോ പങ്കുവെച്ചത്. എന്നാൽ പ്രധാനമന്ത്രിയല്ല, മറിച്ച് കോൺഗ്രസ് നേതാക്കളാണ് കള്ളം പറയുന്നത് എന്നാരോപിച്ച് ബിജെപി രംഗത്തെത്തി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ രാഹുൽ ഗാന്ധിയെ ഈ വർഷത്തെ മികച്ച നുണയൻ മത്സരാർഥികളിൽ ഒരാൾ എന്ന് വിശേഷിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി നുണ പറയുന്നത് തുടരുകയാണ്. ഈ വർഷത്തെ മികച്ച നുണയനാകാനുള്ള മത്സരാർഥികളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നുണകളിൽ ബുദ്ധിമുട്ടിയിരുന്നത് കുടുംബം മാത്രമായിരുന്നു. എന്നാലിന്ന് കോൺഗ്രസും രാജ്യത്തെ ജനങ്ങളും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നായിരുന്നു ജാവഡേക്കർ പറഞ്ഞത്. Content Highlights:Rahul reiterates Modi lies comments, ask people to decide who is lying


from mathrubhumi.latestnews.rssfeed https://ift.tt/2Qukph7
via IFTTT