Breaking

Tuesday, December 31, 2019

നിയമസഭാ സമ്മേളനത്തില്‍ പൗരത്വ നിയമത്തിനെതിരെ പ്രമേയം; എതിര്‍ക്കാന്‍ ഒ. രാജഗോപാല്‍ മാത്രം

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ഉൾപ്പെടെയുള്ളവപാസാക്കാൻ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. പ്രധാന അജൻഡയ്ക്ക് പുറമേ മറ്റു അജൻഡയായി ഈ വിഷയം പരിഗണിച്ചാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിർമാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. രണ്ടുമണിക്കൂർ ചർച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും. ഈ വിഷയം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫിനും യു.ഡി.എഫിനും യോജിപ്പായതിനാൽ പ്രമേയം പാസാക്കുന്നതിനു മറ്റു തടസ്സങ്ങളുണ്ടാവില്ല. എതിർക്കാൻ ബി.ജെ.പി.ക്ക് സഭയിൽ ഒരംഗമേയുള്ളൂ. ബിജെപി അംഗം ഒ.രാജഗോപാൽ സഭയിലുണ്ടെങ്കിൽ ഒരംഗത്തിന്റെ എതിർപ്പോടെ പ്രമേയം പാസാകും. അതേസമയം, പ്രമേയം പാസാക്കിയാൽ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിലെയും നിയമസഭകളിലെയും പട്ടികജാതി-വർഗ സംവരണം പത്തുവർഷംകൂടി നീട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമം അംഗീകരിക്കുന്നതാണ് അജൻഡയായി ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ അറിയിച്ചിട്ടുള്ളത്. ഇതിനുപുറമേ കേന്ദ്രം ഒഴിവാക്കിയ ആംഗ്ലോ ഇന്ത്യൻ സംവരണം തുടരണമെന്ന പ്രമേയവും പാസാക്കും. അതിനുശേഷമായിരിക്കും പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം ചർച്ചയ്ക്കെടുക്കുക. Content Highlights:kerala assembly special session today for passing resolution against caa


from mathrubhumi.latestnews.rssfeed https://ift.tt/2MJ3RRk
via IFTTT