Breaking

Sunday, December 29, 2019

കാന്‍പുരിലെ അക്രമത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് യുപി പോലീസ്

ന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേനടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവർക്കും പങ്കുണ്ടെന്ന് യു.പി. പോലീസ്. കാൻപുരിൽ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തിൽനിന്നുള്ളവരുമുണ്ടെന്നാണ് യു.പി. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. ഇവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്നും യു.പി. പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.പി. പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഈ സംഭവങ്ങളിൽ ഉത്തർപ്രദേശിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളിൽ കേരളത്തിൽനിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചത്. കാൻപുരിലെസിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കുമെന്നാണ് പോലീസ് പറയുന്നത്. ഈ പോസ്റ്ററുകൾ യു.പിയിലും ഡൽഹിയിലും കേരളത്തിലും പതിക്കും. കേരളത്തിന് പുറമേ ഡൽഹിയിൽനിന്നുള്ളവർക്കും അക്രമങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേനടന്ന പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. 15-ലേറെ പേരാണ് ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ യു.പി. സർക്കാർ സ്വീകരിച്ചിരുന്നു. Content Highlights:up police says keralites involved in kanpur clashes, police will make poster to find them


from mathrubhumi.latestnews.rssfeed https://ift.tt/365eAwV
via IFTTT