Breaking

Tuesday, December 31, 2019

ജനങ്ങളെ സേവിക്കുന്ന സന്യാസിയെ തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കും- പ്രിയങ്കയ്ക്ക് ആദിത്യനാഥിന്‍റെ ഭീഷണി

ന്യൂഡൽഹി:പ്രതിഷേധക്കാരോടുളള യോഗി ആദിത്യനാഥിന്റെ പ്രതികാരമാണ് യു.പി പോലീസ് നടപടികളിലൂടെ വ്യക്തമാകുന്നതെന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ ആരോപണത്തോട് പ്രതികരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരുസന്യാസിയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കുമെന്ന് ആദിത്യനാഥ് ട്വിറ്ററിലൂടെമുന്നറിയിപ്പ് നൽകി. പൊതുജനക്ഷേമത്തിന് വേണ്ടിയുള്ള ഒരുസന്യാസിയുടെ തുടർച്ചയായ ശ്രമങ്ങൾക്ക് തടസ്സമുണ്ടാക്കുന്നവരെ ശിക്ഷിക്കും. പാരമ്പര്യമായി രാഷ്ട്രീയം ലഭിച്ചവർക്കും പ്രീണനരാഷ്ട്രീയം പ്രയോഗിക്കുന്നവർക്കും സേവനം എന്ന ആശയം മനസ്സിലാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു. പൊതുജനക്ഷേമം കാവിയിൽ എന്ന ഹാഷ് ടാഗിലായിരുന്നുയോഗിയുടെ മറുപടി. രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി പ്രിയങ്ക രാജ്യത്ത് മതസ്പർദ്ധയുണ്ടാക്കുന്നുവെന്ന് ഉപമുഖ്യമന്ത്രിദിനേശ് ശർമയും ആരോപിച്ചു. പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ ഭാഗമായി പൊതുമുതൽ നശിപ്പിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നു. ഈപ്രസ്താവനയ്ക്കെതിരെയാണ് പ്രിയങ്ക ഗാന്ധി വദ്ര രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.കാവി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുമതത്തിൽ പ്രതികാരത്തിനും അക്രമത്തിനും സ്ഥാനമില്ലെന്ന് യോഗി ആദിത്യനാഥിന്റെ കാവി വസ്ത്രത്തെ പരാമർശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തന്റെ ട്വീറ്റിലൂടെ യോഗി നൽകിയത്. Ccontent Highlights:Yogi Adityanaths Warning After Priyanka Gandhi Vadra


from mathrubhumi.latestnews.rssfeed https://ift.tt/2tim5C6
via IFTTT