Breaking

Sunday, December 15, 2019

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചയാൾ അറസ്റ്റിൽ

ജോർജിയ: തത്സമയ വാർത്താ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയെ അപമാനിച്ചയാൾപിടിയിൽ. ജോർജിയയിലെ എൻബിസിയുടെ WSAVടിവിയിലെ അലക്സ് ബൊസാർജിയെയാണ് കൃത്യനിർവഹത്തിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തിൽ തോമസ് കാലവേ (43) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സാവന്ന പാലത്തിൽ നിന്ന് തത്സമയംമാരത്തോൺറിപ്പോർട്ട് ചെയ്യുകയായിരുന്നു അലക്സ് ബൊസാർജാൻ. തത്സമയദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ ക്യാമറയിലേക്ക് നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് തോമസ് ഓടി വന്ന് ബൊസാർജണിന്റെ പിൻഭാഗത്ത്അനുചിതമായ രീതിയിൽകയറിപിടിച്ചത്. തുടർന്ന് അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നെങ്കിലുംതന്റെ ജോലി തുടരുകയായിരുന്നു. To the man who smacked my butt on live TV this morning: You violated, objectified, and embarrassed me. No woman should EVER have to put up with this at work or anywhere!! Do better. https://t.co/PRLXkBY5hn — Alex Bozarjian (@wsavalexb) December 7, 2019 തനിക്ക് ഉണ്ടായ അനുഭവം ബൊസാർജാൻ തന്നെ സാമൂഹികമാധ്യമങ്ങിലൂടെ പങ്കുവെക്കുന്നുണ്ട്.നിങ്ങൾ എന്നെ കയറിപിടിച്ചു പരസ്യമായി അപമാനിച്ചു, സ്ത്രീകൾക്ക് നേരെ ജോലി സ്ഥലത്തോ മറ്റെവിടെയാണെങ്കിലുമോ ഇത്തരത്തിൽ അതിക്രമങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകളോട് കുറച്ച് കൂടി നന്നായി പെരുമാറൂ എന്നാണ് ബൊസർജാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്. Content Highlights:woman assaulted during live reporting


from mathrubhumi.latestnews.rssfeed https://ift.tt/35ppihv
via IFTTT