തിരുവനന്തപുരം:കെ.എസ് ആർ.ടി.സി ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശബളം ജനുവരി മുതൽ കൃത്യമായി നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.എല്ലാ ആഴ്ചയും സർക്കാർ സഹായിക്കുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.ജീവനക്കാരുടെ സമര പ്രഖ്യാപനത്തെ തുടർന്ന്കെ.എസ്.ആർ.ടിസിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാലത്തിൽ തൊഴിലാളി സംഘടനകൾ പണിമുടക്ക് പിൻവലിച്ചിട്ടുണ്ട്.ശമ്പളവിതരണം കൃത്യമായി നടത്തുക, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്സംഘടനകൾ ജനുവരി 20 മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഡിസംബർ മാസത്തെ ശമ്പളം ജനുവരി അഞ്ചാം തീയ്യതിയോടെ കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മുൻമാസങ്ങളിലേതിൽ നിന്ന് വിഭിന്നമായി രണ്ട് ഘട്ടമായി ശമ്പളം വിതരണം ചെയ്യാൻ കഴിയുമെന്നും അതിനുള്ള സാമ്പത്തിക സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കരാറുണ്ടാക്കിയാൽ കെ.എസ്.ആർ.ടിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കരാറുണ്ടാക്കികഴിഞ്ഞാൽ അത് ലംഘിക്കുന്നവർക്കായിരിക്കും അതിന്റെ പൂർണ ഉത്തരവാദിത്വം. കെ.എസ്.ആർ.ടി സിയുടെ ദൈനംദിന പ്രവർത്തനങ്ങളും ശമ്പളവും പെൻഷനുമെല്ലാം സർക്കാർ സഹായമില്ലാതെ മുന്നോട്ടുപോകില്ലെന്ന അവസ്ഥയാണ് ഉള്ളതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാക്കാലവും ഇതുപോലെ തുടരാനാകില്ലെന്നും അതിനാലാണ് കാര്യക്ഷമമായി എങ്ങനെ പ്രവർത്തിക്കാമെന്ന് സർക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്ത് പരിഹാരം ചെയ്താലും പിന്നെയും പ്രശ്നങ്ങൾ ബാക്കിയാകുന്നത് ശരിയല്ല. അതിനൊരു അവസാനമുണ്ടാകണം. കെ.എസ്. ആർ.ടി പുതിയ ബസുകൾ നിരത്തിലിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 8.30ന് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.ഡി.എഫ് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ശമ്പളവിതരണം കൃത്യമായി നടത്തുക, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി യൂണിയനുകൾ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. സംഘടനകൾ ജനുവരി 20 മുതൽ പണിമുടക്ക് കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രി തൊഴിലാളി സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചത്. Content Highlight: Transport Minister Saseendran press meet onKSRTC strike
from mathrubhumi.latestnews.rssfeed https://ift.tt/355dY9e
via
IFTTT