ന്യൂഡൽഹി: നീതി ആയോഗ് തിങ്കളാഴ്ച പുറത്തിറക്കിയ 2019-'20ലെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്. ആരോഗ്യം, വ്യവസായ-നൂതനത്വ-അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വർഷത്തെക്കാൾ ഒരു പോയന്റ് വളർച്ച നേടിയാണ് (70 പോയന്റ്) കേരളത്തിന്റെ നേട്ടം. രാജ്യത്തിന്റെ ശരാശരി വളർച്ചയിലും മൂന്നു പോയന്റ് മുന്നേറ്റമുണ്ട് (60). ഹിമാചൽപ്രദേശാണ് രണ്ടാമത്. വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിൽ കേരളത്തിനെ ഹിമാചൽ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. ആദ്യ ആറുസ്ഥാനങ്ങളിൽ മറ്റെല്ലാ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയിൽനിന്നാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾ 67 വീതം മാർക്കുനേടി. 66 മാർക്കുമായി കർണാടകവും പിന്നാലെയെത്തി. Content Highlights:Kerala tops Nitis Sustainable Development Goal Index
from mathrubhumi.latestnews.rssfeed https://ift.tt/37oumDr
via
IFTTT