Breaking

Tuesday, December 31, 2019

ഒരുദിവസം, നാം മൊബൈലിൽ ജീവിക്കുന്നത് അഞ്ചുമണിക്കൂർ

മലപ്പുറം : ഇരുപത്തിനാലു മണിക്കൂറിനിടെ നാം ഫോണിൽ മുഴുകുന്നത് അഞ്ചുമണിക്കൂർ! അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിലുൾപ്പെടെ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നെന്നും സർവേ റിപ്പോർട്ട്. സൈബർ മീഡിയാ റിസർച്ച് (സി.എം.ആർ.) രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടത്തിയ ഓൺലൈൻ സർവേയിലെ മറ്റു കണ്ടെത്തലുകൾ ഇങ്ങനെ. ഇന്ത്യക്കാർ ഒരുവർഷം ഫോണിൽ ചെലവഴിക്കുന്നത് 1800 മണിക്കൂർ അഞ്ചിൽ നാലുപേരും കിടക്കാൻ പോകുന്നതിനുമുമ്പ് അവസാനം കാണുന്ന വസ്തു സ്മാർട്ട് ഫോൺ. 74 ശതമാനം പേർ എഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നതും സ്മാർട്ട് ഫോൺ 41 ശതമാനം കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കും മുമ്പേ മൊബൈൽ ഫോണിന് അടിമകൾ. സ്മാർട്ട് ഫോൺ ഉപയോഗം നാലിലൊരാൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടാക്കുന്നു. പ്രധാന ആരോഗ്യപ്രശ്നങ്ങൾ-കണ്ണിൽനിന്ന് വെള്ളംവരൽ, കാഴ്ചക്കുറവ്, തലവേദന, ഉറക്കക്കുറവ്, വിഷാദം സാമൂഹികപ്രശ്നങ്ങളും സാമൂഹികബന്ധങ്ങളിൽ വലിയ വിള്ളലാണ് സ്മാർട്ട് ഫോണുകൾ വരുത്തിയത്. പകുതിയോളം പേർക്ക് ഫോൺ ഓഫ് ചെയ്യാൻ കഴിയുന്നില്ല. ഇതില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥ. മാസത്തിൽ രണ്ടുതവണയിലേറെ അടുത്തബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണുന്നവർ 30 ശതമാനത്തിൽ താഴെ. അവരുമായി സംസാരിക്കുമ്പോഴും മൂന്നിലൊരാൾ അഞ്ചു മിനിറ്റിനിടെ മൊബൈൽ ഫോണിൽ നോക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QcS5AA
via IFTTT