ഉഡുപ്പി: പേജാവര മഠാധിപതിയായ വിശേശ്വതീർത്ഥ സ്വാമി (88) സമാധിയായി. കടുത്ത ന്യുമോണിയ ബാധ മൂലംഅന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണാണ് അന്ത്യം. ശ്വാസ തടസത്തെത്തുടർന്ന് ഡിസംബർ 20 ന് സ്വാമിയെ മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഒരാഴ്ചയിലധികം ഐസിയുവിൽ ചികിത്സയിലായിരുന്നു സ്വാമിജി. ഉടുപ്പിയിലെ അഷ്ടമഠങ്ങളിൽ ഒന്നാണ് പേജാവര മഠം. ശനിയാഴ്ച സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സ്വാമിയെ സന്ദർശിച്ചു.ആശുപത്രിയിൽ നിന്ന് സ്വാമിയെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മഠത്തിലേക്ക് മാറ്റാൻ മഠം അധികൃതരും പണ്ഡിറ്റുമാരും ചേർന്ന് തീരുമാനിച്ചു. ഇതനുസരിച്ച് ഞായറാഴ്ച പുലർച്ചെ കെ.എം.സി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വെച്ചാണ്സമാധിയായത്. Content Highlight: Pejavara Mutt chiefs Vishwesha Teertha Swamiji passes away
from mathrubhumi.latestnews.rssfeed https://ift.tt/2Zyh5FD
via
IFTTT