ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ പദവി(status)യെ ബാധിക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ കോൺഗ്രഷണൽ റിസർച്ച് സർവീസി(സി.ആർ.എസ്)ന്റെതാണ് റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആർ.എസ്. റിപ്പോർട്ട് അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് കൈമാറി. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിനു ശേഷമുള്ളഅമേരിക്കൻ കോൺഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ റിപ്പോർട്ടിലാണ് ഇന്ത്യൻ മുസ്ലിങ്ങളുടെ പദവി സംബന്ധിച്ച പരാമർശം ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ 200 ദശലക്ഷം മുസ്ലിങ്ങളുണ്ടെന്നും ഇവരുടെ പദവിയെ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും കാര്യമായി ബാധിക്കുമെന്നാണ് സി.ആർ.എസ് വ്യക്തമാക്കുന്നത്. എന്നാൽ ഇവ എങ്ങനെയാണ് ബാധിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. രാജ്യാന്തരതലത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും സജീവമാകുന്നതിനിടയിലാണ് സി.ആർ.എസിന്റെ റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. 1955ലെ ഇന്ത്യൻ പൗരത്വ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുകയില്ല. 55നു ശേഷം പല തവണ പൗരത്വ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നെങ്കിലും അതിലൊന്നും മതപരമായ വിവേചനമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഐക്യരാഷ്ട്ര സഭ, രാജ്യാന്തര മതസ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ കമ്മീഷൻ, സ്വതന്ത്ര മനുഷ്യാവകാശ സംഘടനകൾ തുടങ്ങിയവ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ പട്ടികയ്ക്കെതിരെയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മ്യാൻമറിൽനിന്നുള്ള ബുദ്ധമത വിശ്വാസികളെയും ശ്രീലങ്കൻ തമിഴരെയും എന്തുകൊണ്ട് നിയമത്തിൽനിന്ന് ഒഴിവാക്കിയെന്നും ആരായുന്നു. അതേസമയം അമേരിക്കൻ കോൺഗ്രസിന്റെ അന്തിമ റിപ്പോർട്ടായി ഇതിനെ കണക്കാക്കാൻ കഴിയില്ല. സ്വതന്ത്ര ഗവേഷണ സ്ഥാപനം തയ്യാറാക്കിയിരിക്കുന്ന ഈ റിപ്പോർട്ടിന്റെ പകർപ്പ് അമേരിക്കൻ കോൺഗ്രസിലെ എല്ലാ അംഗങ്ങൾക്കും നൽകും. ഇത് ചർച്ച ചെയ്തതിനു ശേഷമാകും അമേരിക്കൻ കോൺഗ്രസ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. content highlights:americas congressional research service report on caa and nrc
from mathrubhumi.latestnews.rssfeed https://ift.tt/35ZqQPv
via
IFTTT