Breaking

Sunday, December 29, 2019

2018ലെ പ്രളയം: കെഎസ്ഇബിയുടെ വീഴ്ച സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്

തിരുവനന്തപുരം: 2018ലെ മഹാപ്രളയത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ പ്രധാന ഡാമുകളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയർന്നുവെന്ന് കെഎസ്ഇബി വിലയിരുത്തിയതിന് തെളിവുകൾ. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തും വിധം ഉയർന്നുവെന്ന് ജൂലൈ 25ന് കെഎസ്ഇബി ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. എന്നിട്ടും ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിച്ചത് ഓഗസ്റ്റ് ഒമ്പതിന്മാത്രം. 2018 ഓഗസ്റ്റ് ഒന്നിന് കെഎസ്ഇബി പുറത്തിറക്കിയ ഉത്തരവിൽ ജൂലൈ മാസത്തിലെ അസാധാരണ മഴയെത്തുടർന്ന്ഡാമുകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നുവെന്ന് പറയുന്നുണ്ട്. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ഉത്തരവിൽ വിശദമായി പറയുന്നു. 26 വർഷത്തിലാദ്യമായി ഇടുക്കിയിലെ ജലനിരപ്പ് 2395 അടിയിലേക്ക് എത്തുന്നു. ചിലസംഭരണികൾ കവിഞ്ഞൊഴുകി , മറ്റുള്ളവ പൂർണ്ണമായും നിറയുന്നതിന്റെ വക്കിൽ. നീരൊഴുക്ക് അതിശക്തമായി തുടരുന്നതിനാൽ ചെറുതോണി ഡാം എപ്പോൾ വേണമെങ്കിലും തുറക്കേണ്ടി വരും. ജാഗ്രതാ, അതീവ ജാഗ്രത നിർദേശങ്ങൾ നൽകുന്നതിനുള്ള കാര്യങ്ങൾ ജൂലൈ 25ന് കെഎസിഇബി ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ജൂലൈ 30ന് ചേർന്ന കെഎസ്ഇബി ഫുൾ ബോർഡ് യോഗം ഇതെല്ലാം അംഗീകരിച്ചു. ഡാമുകൾ തുറക്കുന്നതിന് കളക്ടർമാരിൽ നിന്നും ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും സമ്മത പത്രം വാങ്ങാൻ ഡാം സേഫ്റ്റി ചീഫ് എൻജിനീയർക്ക് ഈ ഉത്തരവ് അനുമതി നൽകുന്നുമുണ്ട്. അപകട സാധ്യത മുന്നിൽ കണ്ടിട്ടും 9 ദിവസം കഴിഞ്ഞാണ് ഡാമുകൾ തുറന്നു വിട്ടത്. ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിൽ കെഎസ്ഇബിക്ക് വീഴ്ചപറ്റിയെന്ന് വെളിവാക്കുന്നതാണ് വിവരങ്ങൾ. content highlights:Kerala flood, KSEB negligence special report


from mathrubhumi.latestnews.rssfeed https://ift.tt/2Q5bHqi
via IFTTT