Breaking

Friday, December 27, 2019

പോര് പുതിയ തലത്തിലേക്ക്: ബാങ്കില്‍നിന്ന് അക്കൗണ്ടുകള്‍ മാറ്റി അമൃത ഫഡ്‌നാവിസിന് ശിവസേനയുടെ തിരിച്ചടി

മുംബൈ: താനെ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകൾ ആക്സിസ്ബാങ്കിൽ നിന്ന് ദേശസാൽകൃത ബാങ്കിലേക്ക് മാറ്റാൻ മേയർ നരേഷ് മാസ്കെ നിർദേശിച്ചു. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാൽകൃത ബാങ്കിലായിരിക്കണമെന്ന നിയമമുള്ളതുകൊണ്ടാണ് ഈ നിർദേശമെന്നാണ് മേയറുടെ വിശദീകരണം. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസും ശിവസേനയും തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോര് തുടരുന്നതിനിടെയാണ് ഈ തീരുമാനം. താനെ മുനിസിപ്പൽ കോർപ്പറേഷൻ ഭരണം ശിവസേനക്കാണ്. ആക്സിസ് ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥയാണ് അമൃത. ഒരു സ്വകാര്യ ബാങ്കിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകൾ ദേശസാൽകൃത ബാങ്കിലേക്ക് മാറ്റാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത് ബുധനാഴ്ചയാണ് അറിഞ്ഞത്. ശമ്പള അക്കൗണ്ട്, ടാക്സ് അക്കൗണ്ട് എന്നിവ ദേശസാൽകൃത ബാങ്കിലേക്ക് മാറ്റണമെന്ന് ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ദേശസാൽകൃത ബാങ്കിലായിരിക്കണമെന്ന് നിയമമുള്ളതാണ്. താനെ മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ദേശസാൽകൃത ബാങ്കുകളിലൂടെ നടത്തണമെന്നും ഞാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് - താനെ മേയർ നരേഷ് അറിയിച്ചു. ഇത് ജനങ്ങളുടെ പണമാണ്. സ്വകാര്യബാങ്കുകളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ കോർപറേഷൻ ഉൾപ്പടെയുള്ള സ്ഥാപനത്തിന് യാതൊരു പ്രശ്നങ്ങളും നേരിടേണ്ടി വരരുത്. - നരേഷ്പറയുന്നു. Content Highlights:Thane Municipal Corporation has decided to shift its salary accounts from Axis


from mathrubhumi.latestnews.rssfeed https://ift.tt/2EUFvQd
via IFTTT