Breaking

Thursday, December 26, 2019

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആർഎസ്എസ്സിന് ഹിന്ദു സമൂഹം- മോഹന്‍ ഭാഗവത്

ഹൈദരാബാദ് : മതവും സംസ്കാരവും എന്തായാലും ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദു സമൂഹമായാണ് സംഘം കാണുന്നതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദേശീയബോധമുള്ളവരും രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും ഏത് മതത്തിലും സംസ്കാരത്തിലും ഉൾപ്പെട്ടവരായാലും അവർ ഹിന്ദുക്കളാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. തെലങ്കാനയിൽ ആർഎസ്എസിന്റെ വിജയ സങ്കൽപ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സംഘം ഹിന്ദുവെന്ന് പറഞ്ഞാൽ, ഇന്ത്യയെ പിറന്നമണ്ണായി വിശ്വസിക്കുന്ന, ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും ജലത്തെയും ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്നേഹിക്കുന്നവരെല്ലാം അതിൽ ഉൾപ്പെടും". ഭാരതമാതാവിന്റെ മകൻ, ഏത് ഭാഷ സംസാരിച്ചാലും ഏത് മതത്തിൽപ്പെട്ടവരായാലും ഏത് ആരാധനാരീതി പിന്തുടർന്നാലും ഇനി വിശ്വാസമില്ലാത്തവരായാലും അവർ ഹിന്ദുവാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. "മുഴുവൻ സമൂഹവും നമ്മുടേതാണ്. ഐക്യസമൂഹത്തെ പടുത്തുയർത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. നാനാത്വത്തിൽ ഏകത്വമെന്ന വാക്യം ഏറെ പ്രശസ്തമാണ്. പക്ഷേ, നമ്മുടെ രാജ്യം അതിനെക്കാൾ ഒരുപടി മുന്നിലാണ്. ഏകത്വത്തിലെ വൈവിധ്യമാണ്",അദ്ദേഹം വിശദീകരിച്ചു. ആർഎസ്എസ് എല്ലാവരെയും സ്വീകരിക്കുന്നവരാണെന്നും അവരെ പുരോഗതിയുടെ ഉന്നതനിലയിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നതായും മോഹൻ ഭാഗവത് പറഞ്ഞു. Content Highlights:rss chief mohan bhagwat says rss regards 130 crore indian people as hindu society


from mathrubhumi.latestnews.rssfeed https://ift.tt/2Ql2qt7
via IFTTT