Breaking

Saturday, December 28, 2019

ഹോട്ടല്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ചു

ന്യൂഡൽഹി: ഹോട്ടലിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ക്രിക്കറ്റ് താരങ്ങളെ ഡൽഹി ആന്റ് ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് അസോസിയേഷൻ (ഡി.ഡി.സി.എ) തിരിച്ചയച്ചു. സി.കെ നായുഡു ട്രോഫിയിൽ കളിക്കാനെത്തിയ ഡൽഹി അണ്ടർ-23 താരങ്ങളായ കുൽദീപ് യാദവും ലക്ഷയ് തരേജയുമാണ് ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ബംഗാളിനെതിരായ മത്സരത്തിനായി കൊൽക്കത്തയിൽ ടീമിനൊപ്പം എത്തിയതായിരുന്നു ഇരുവരും. ഡൽഹിക്കായി ഒരു ലിസ്റ്റ് എ മത്സരം കളിച്ച തരേജ ആ മത്സരത്തിൽ അർധ സെഞ്ചുറിയും നേടി. അതേസമയം പേസ് ബൗളറായ കുൽദീപ് ഡൽഹിയുടെ അടുത്ത രഞ്ജി മത്സരത്തിൽ കളിക്കാനായി കാത്തിരിക്കുകയായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിൽ ഇഷാന്ത് ശർമ്മക്ക് പകരമാണ് കുൽദീപ് ടീമിൽ ഇടം നേടിയത്. ഇതുവരെ പോലീസ് കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കാര്യങ്ങൾ സംസാരിക്കാനായി ഡി.ഡി.സി.എ ഡയറക്ടർ സഞ്ജയ് ഭരദ്വാജ് കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ശനിയാഴ്ച്ച തുടങ്ങിയ മത്സരത്തിൽ ഇരുവരേയും കളിപ്പിക്കുന്നില്ല. രണ്ടു പേരെയും ഡൽഹിയിലേക്ക് തിരിച്ചയിച്ചിട്ടുണ്ട്. ഗുരുതരമായ തെറ്റാണ് ചെയ്തത്. ഹോട്ടൽ ജീവനക്കാരി താമസിക്കുന്ന മുറിയുടെ അടുത്തെത്തി വാതിലിൽ മുട്ടുകയായിരുന്നു. ഇത് സിസിടിവി ദൃശ്യത്തിൽ കാണാം. ഡി.ഡി.സി.എയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. Content Highlights: two cricket players sent home for alleged misbehaviour with female employee


from mathrubhumi.latestnews.rssfeed https://ift.tt/2rAQYBx
via IFTTT