Breaking

Tuesday, December 31, 2019

തീവണ്ടി അപകടങ്ങൾ കൂടി; 300 കിലോമീറ്ററിനുള്ളിൽ ഒരുവർഷം നടന്നത് 300 മരണങ്ങൾ

കണ്ണൂർ: ഷൊർണൂരിനും കാസർകോടിനുമിടയിൽ റെയിൽവേ പാളം നീണ്ടുകിടക്കുന്നത് 300 കിലോമീറ്റർ. ഈ ദൂരത്തിലെ റെയിൽവേ പാളത്തിൽ ഈ വർഷം വണ്ടിയിടിച്ച് മരിച്ചത് 300 മനുഷ്യജീവനുകൾ. തീവണ്ടിയുടെ വേഗത്തിനൊപ്പം അശ്രദ്ധയും കൂടിയപ്പോൾ ഈവർഷം പാലക്കാട് ഡിവിഷനുകീഴിലുണ്ടായത് 458 അപകടങ്ങൾ. ഒരു കിലോമീറ്ററിൽ ഒരു മരണം എന്ന ശരാശരിയിലാണ് ഷൊർണൂരിനും കാസർകോടിനും ഇടയിലെ 300 കിലോമീറ്ററിനുള്ളിലെ പാളത്തിലുണ്ടായത്. 160 പേർ മരണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. 2016-ൽ സംഭവിച്ച 158 അപകടങ്ങളിൽനിന്നാണ് ഇപ്പോൾ 458-ലേക്ക് എത്തിയത്. തീവണ്ടിക്കുമുന്നിൽ ചാടിയുള്ള ആത്മഹത്യയും അശ്രദ്ധകൊണ്ട് റെയിൽപ്പാളം മുറിച്ചുകടന്ന് മരണപ്പെട്ടവരുടെ സംഖ്യയും കഴിഞ്ഞ വർഷത്തെക്കാൾ കൂടി. 141 കിലോമീറ്ററിനുള്ളിൽ 70 മരണം കുമ്പളമുതൽ വടകരവരെയുള്ള കണ്ണൂർ-കാസർകോട് ആർ.പി.എഫ്. സ്റ്റേഷൻ പരിധിയിൽ ഈവർഷം 70 പേർ മരിച്ചു. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടയിലും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറുന്നതിനിടെയുമായിരുന്നു ഇത്. കണ്ണൂർ റെയിൽവേസ്റ്റേഷൻ പരിധിയിലെ മാഹി ടെമ്പിൾ ഗേറ്റ് സ്റ്റേഷനരികിലാണ് കൂടുതൽ അപകടമരണങ്ങൾ. ബോധവത്കരണത്തിനുപുറമേ നിയമനടപടി കർക്കശമാക്കാൻ ആർ.പി.എഫ്. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മനോജ് കുമാർ അറിയിച്ചു. തീവണ്ടി വാതിൽപ്പടിയിലിരുന്ന് യാത്രചെയ്താൽ 500 രൂപ പിഴയോ മൂന്നുമാസം തടവോ ആണ് ശിക്ഷ. പാളം മുറിച്ചുകടന്നാൽ 1000 രൂപ പിഴയടയ്ക്കണം. അല്ലെങ്കിൽ ആറുമാസം തടവ്. രണ്ടും ഒരുമിച്ചും കിട്ടാം. റെയിൽവേ പരിധിയിൽ തീവണ്ടിതട്ടി മരണം സംഭവിച്ചാൽ യാതൊരു നഷ്ടപരിഹാരവും റെയിൽവേ നൽകില്ല. പാലക്കാട് ഡിവിഷൻ വർഷം 2016 2017 2018 2019 മരണം 145 28 262 300 പരിക്ക് 7 58 170 150 മറ്റുള്ളവ 6 3 14 8 ആകെ 158 89 446 458 Content Highlights:train accident increased in kerala


from mathrubhumi.latestnews.rssfeed https://ift.tt/2ZAs1CM
via IFTTT