Breaking

Saturday, April 20, 2019

കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച വിഷയം പരിഗണിക്കാനായി സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ്

ന്യൂഡല്‍ഹി: കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രധാന വിഷയം പരിഗണിക്കാനായി സുപ്രീം കോടതിയില്‍ അടിയന്തര സിറ്റിങ് ചേരുന്നു. സോളിസിറ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതെന്നുമാണ് അറിയിപ്പ്. അതേസമയം രാവിലെയാണ് അറിയിപ്പു ലഭിച്ചത്. അതായത് ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരമായി കോടതി ചേരുമെന്ന് നിലവില്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചിലാണ് സിറ്റിങ് നടക്കുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന സുപ്രധാനമായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതായി അഡീഷനല്‍ റജിസ്ട്രാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍  മേത്തയാണ് വിഷയം മുന്നോട്ടു വച്ചതെന്നും നോട്ടിസില്‍ പറയുന്നു. അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും കോടതിയിലെത്തിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2PlVMlF
via IFTTT