Breaking

Friday, December 27, 2019

കാര്‍ഗില്‍ 'ഹീറോ' ഇനി ചരിത്രം, ശത്രുക്കളെ വിറപ്പിച്ച മിഗ് 27 ന് ഫൈനല്‍ സല്യൂട്ട്

മിഗ് 27 നെഅറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല.. ഒരു യുദ്ധവിമാനവും പ്രതിരോധ മേഖലയിൽ മാത്രം കേൾക്കേണ്ട അതിന്റെ പേരും ജനഹൃദയങ്ങളിലേക്ക് പറന്നിറങ്ങിയെങ്കിൽ ആ വിമാനം ആ രാജ്യത്തിന് എത്ര പ്രിയപ്പെട്ടതായിരിക്കും. നാല് ദശാബ്ദത്തോളം ഇന്ത്യൻ സേനയുടെ കരുത്തും ആവേശവും ആയിരുന്ന മിഗ് 27 ഇനി ചരിത്രത്തിന്റെ ഭാഗം. ഡിസംബർ 27 വെള്ളിയാഴ്ച ജോധ്പൂരിലെ വ്യോമത്താവളത്തിൽ നിന്ന് ഏഴ് മിഗ് 7 വിമാനങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ്രൺ ഇന്ത്യൻ സൈന്യത്തിന്റെ എല്ലാ ആദരവും ഏറ്റുവാങ്ങികൊണ്ട് വിടവാങ്ങും. അതിന് മുമ്പ് രാജ്യത്തിന് സുരക്ഷാകവചം തീർത്ത് അഭിമാനവും കാത്ത വിമാനം ഒരു വട്ടം കൂടി ജോധ്പൂരിന്റെ ആകാശത്തിലേക്ക് പറന്നുയരും പിന്നെ ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തിലേക്ക് പറന്നിറങ്ങും..മിഗ് 27 വിടവാങ്ങുന്നത് ഒരു 27 ന് ആണ് എന്നതും കാലം കാത്തുവെച്ച കൗതുകമാകുന്നു... Image credit: IAF/twitter കാർഗിൽ ഹീറോ 20 വർഷങ്ങൾക്ക് മുമ്പ് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോൾ അതിൽ മിഗ് 27ന്റെ പങ്ക് ചെറുതായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മിഗ് 27 ഇല്ലാത്തൊരു യുദ്ധത്തെക്കുറിച്ച് ഇന്ത്യൻ സൈന്യത്തിന് ചിന്തിക്കാനാകുമായിരുന്നില്ല. ടൈഗർഹില്ലും, ബാതാലിക്കിലെ ജുബാർ കുന്നുകളും പിടിച്ചെടുത്ത് ഓപ്പറേഷൻ വിജയ്വിജയമാക്കിയശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യയുടെ ഹൃദയത്തിലേക്കും ഇന്ത്യക്കാരന്റെ അഭിമാനത്തിലേക്കുമായിരുന്നു. പ്രിയപ്പെട്ട ബഹദൂർ ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മിഗിനെ വിളിക്കാറ് ബഹദൂർ എന്നായിരുന്നു. അതായത് ധീരൻ, ശത്രുപാളയത്തിന്റെ ആകാശത്തേക്ക് ചീറിപ്പറന്ന് തുടരെ ബോംബു മഴപെയ്യിക്കുന്ന മിഗ് 27 നെബഹദൂർ എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്. ഒന്നോർക്കണം കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത് ഒരേ ഒരു ബഹദൂറിനെയാണ്. ശക്തിയേറിയ ആർ 29 എൻജിനും മാർക്ക് വൺ വരെ വേഗതയാർജിക്കാനുള്ള കഴിവുമാണ് മിഗിന്റെ പ്രധാനപ്പെട്ട പ്രത്യേകത. മണിക്കൂറിൽ 1350 കിലോമീറ്റർ വേഗതയിൽ പറന്നിരുന്ന മിഗ് ലേസർ ബോംബറുകൾ, ക്രൂയിസ് മിസൈൽ എന്നിവ വഹിച്ചിരുന്നു. Image credit: PTI 1984 മുതൽ2019വരെ 1975ൽ ആണ് മിഗ്-27 നെ സോവിയറ്റ് യൂണിയൻ പുറത്തിറക്കുന്നത്. 1984- ൽ സോവിയറ്റ് യൂണിയനിൽ നിന്ന് ഇന്ത്യ മിഖായോൻ-ഗുരേവിച്ച് എന്ന മിഗിനെ സ്വന്തമാക്കി. പിന്നീട് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിർമിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ 165 വിമാനങ്ങൾ എച്ച്എഎൽ നിർമിച്ചിട്ടുണ്ട്. 2006ൽ മിഗ് വിമാനങ്ങൾ നവീകരിച്ച് എഞ്ചിൻ ശക്തി വർദ്ധിപ്പിച്ചിരുന്നു. മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ. 80 -90 കളിൽ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്നമായിരുന്നു ഇന്ത്യയുടെ മിഗ് 27. കാലപ്പഴക്കം മൂലം തുടർച്ചയായുണ്ടായ അപകടങ്ങളാണ് മിഗ് 27 നെ ഡി കമ്മീഷൻ ചെയ്യാൻ സേനയെ പ്രേരിപ്പിച്ചത്. ഈ വർഷം തന്നെ മിഗ് വീമാനങ്ങൾക്ക് രണ്ട് തവണ അപകടം സംഭവിച്ചിരുന്നു. പരീക്ഷണ പറക്കലിനിടെ മിഗ് പലപ്പോഴും നിലംപതിച്ചിരുന്നത് സേനയ്ക്ക് തന്നെ പലപ്പോഴും ചീത്തപ്പേരുണ്ടാക്കിയിരുന്നു. മാധ്യമങ്ങൾ മിഗ് 27 ന് ഒരു പേര് നൽകിയിരുന്നു കില്ലർ അഥവാ കൊലയാളി... भारतीय वायु सेना के बेड़े में 1985 में शामिल किया गया यह अत्यंत सक्षम लड़ाकू विमान ज़मीनी हमले की क्षमता का आधार रहा है। वायु सेना के सभी प्रमुख ऑपरेशन्स में भाग लेने के साथ मिग-27 नें 1999 के कारगिल युद्ध में भी एक अभूतपूर्व भूमिका निभाई थी। pic.twitter.com/9EtQv71sOh — Indian Air Force (@IAF_MCC) December 26, 2019 ഇനി... ഡീകമ്മീഷൻ ചെയ്യുന്ന പ്രശസ്ത വിമാനങ്ങൾ യുദ്ധസ്മാരകങ്ങളാക്കി പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സുഹൃത്ത് രാജ്യങ്ങൾ സമ്മാനിക്കുകയോ ചെയ്യാം. അതുമല്ലെങ്കിൽ ഡിപ്പോയിൽ തന്നെ സൂക്ഷിക്കാം. മിഗ് 27 ന്റെ കാര്യത്തിൽ ഇന്ത്യൻ വ്യോമസേന എന്ത് തീരുമാനമാണ് എടുക്കുകയെന്ന് കാത്തിരുന്നു കാണാം. Image credit: Twitter വിടപറയുന്ന മിഗ് മിഗ് ശ്രേണിയിലെ ഇനി ഇന്ത്യയുടെ കൈയ്യിൽ അവശേഷിക്കുന്നത് മിഗ് 21,29 ഉം ആണ്. അധികം വൈകാതെ ഇവയുടെ സേവനവും മിഗ് അവസാനിപ്പിക്കും. മിഗ് 23 നേരത്തെ ഡീ കമ്മീഷൻ ചെയ്തിരുന്നു. ട്വിറ്റർ പറയുന്നു... വീ മിസ് യൂ മിഗ് ട്വിറ്ററിൽ മിഗ് 27 ഇന്ന് ട്രെന്റിങ്ങ് ആണ്. വീ മിസ് യൂ മിഗ് എന്ന ഹാഷ് ടാഗിൽ നിരവധി പേരാണ് മിഗിന് ആദരമർപ്പിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു പക്ഷേ ഒരു യുദ്ധ വിമാനം ഡീ കമ്മീഷൻ ചെയ്യുമ്പോൾ ഇങ്ങനെ ഒരു അനുഭവം ആദ്യമായിരിക്കും.. 1999 മുതൽ മിഗ് ഇന്ത്യക്കാരന്റെ ചങ്കിടിപ്പാണല്ലോ... Thank you for service#Kargil hero #MiG27 will take to sky one last time Friday, IAF_MCC squadron strength to go down. Indian Air Force bids farewell to the mighty MiG-27 today. pic.twitter.com/K1sJy2vOHY — Subodh Kumar Srivastava (@SriSubodhKmr) December 27, 2019 വിരമിക്കൽ ചടങ്ങ് #WATCH Indian Air Forces MiG-27 which retires today receives water salute at Air Force Station Jodhpur pic.twitter.com/qo1uX4o969 — ANI (@ANI) December 27, 2019 ജോധ് പൂരിലെ എയർബേസിൽ വെച്ചുനടക്കുന്ന ചടങ്ങിൽ മുതിർന്ന സേനാമേധാവികളുടെ സാനിധ്യത്തിലാകും മിഗ് 27 സേവനം അവസാനിപ്പിക്കുക. വിരമിക്കുന്നതിന് മുമ്പ് മിഗ് അവസാനമായി ഒരിക്കൽ കൂടി പറക്കും. ഡീകമ്മീഷൻ ചടങ്ങിന്റെ ഭാഗമായി മിഗിന് ഇന്ത്യൻ സേന വാട്ടർ സല്യൂട്ട് നൽകും...അതിനുശേഷം വ്യോമസേന മിഗ് 27നെ ഡീ കമ്മീഷൻ ചെയ്തതായി പ്രഖ്യാപിക്കും. അതോടെ യുദ്ധ വീരകഥകളുടെ സ്മരണകൾ അവശേഷിപ്പിച്ചുകൊണ്ട് മിഗ് 27 ചരിത്രമാകും.. തയ്യാറാക്കിയത്; അൽഫോൻസ പി. ജോർജ്ജ് Content Highlight: Indian Air Force to decommission last MiG-27


from mathrubhumi.latestnews.rssfeed https://ift.tt/2spP8nd
via IFTTT