Breaking

Tuesday, December 31, 2019

ദാരിദ്ര്യമില്ലായ്മയിൽ കേരളം ഏഴാമത്, ശുദ്ധജലത്തിലും ശുചീകരണത്തിലും മുന്നേറണം

ന്യൂഡൽഹി: നീതി ആയോഗ് പുറത്തിറക്കിയ 2019-20ലെ സുസ്ഥിര വികസന സൂചികയിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ്, പുതുച്ചേരി, അന്തമാൻ എന്നിവയ്ക്കാണ് ആദ്യമൂന്നു സ്ഥാനങ്ങൾ. ഡൽഹി ആറാമതാണ്. ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളിൽ പുതുച്ചേരിക്കാണ് ഒന്നാം സ്ഥാനം.ദാരിദ്ര്യസൂചികയിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിൽ ഏഴുശതമാനം പേർ മാത്രമാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. ദേശീയലക്ഷ്യം 10.95 ശതമാനമാണ്. ദാരിദ്ര്യം ഇല്ലായ്മയിൽ തമിഴ്‌നാടാണ് ഒന്നാംസ്ഥാനത്ത്. ശുദ്ധജലം, ശുചീകരണം എന്നിവയിൽ കേരളം പിറകിലാണിപ്പോഴും, 22-ാം സ്ഥാനം. നല്ല ജോലി, സാമ്പത്തിക വളർച്ച (23), ന്യായവിലയ്ക്ക് ഇന്ധനം (15), സുസ്ഥിര ഉത്പാദനം, ഉപയോഗം (16 ) എന്നീ കാര്യങ്ങളിലും സംസ്ഥാനം പിന്നിലാണ്. 47.7 ശതമാനം കുടുംബങ്ങളിലുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇക്കാര്യത്തിൽ ആന്ധ്രാപ്രദേശ് (74.6), ഛത്തീസ്ഗഢ് (68.5) എന്നിവയാണ് മുന്നിൽ. സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ കേരളത്തെ നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. രാജീവ്കുമാർ അഭിനന്ദനമറിയിച്ചു‍. കേരളത്തിനു ശ്രമിച്ചാൽ നൂറിൽ നൂറു മാർക്കുനേടി മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാരരംഗത്തും ലിംഗസമത്വ കാര്യത്തിലും രാജ്യം ഇപ്പോഴും പ്രശ്നം നേരിടുന്നതായും വൈസ് ചെയർമാൻ പറഞ്ഞു.ശുദ്ധജലം, ശുചിത്വം, വൈദ്യുതി, വ്യവസായം എന്നീ മേഖലകളിൽ മികച്ചവിജയം കൈവരിക്കാൻ കഴിഞ്ഞതിനാലാണ് ഇന്ത്യയുടെ സുസ്ഥിര വികസന സൂചികയിൽ കഴിഞ്ഞ വർഷത്തെക്കാൾ മുന്നേറ്റം ഉണ്ടായിരിക്കുന്നതെന്ന് നീതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അമിതാഭ് കാന്ത് പറഞ്ഞു. സൂചികമാത്രമാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്. അടുത്ത മാസത്തോടെ വിശദ റിപ്പോർട്ടിറങ്ങും. സുസ്ഥിര വികസന സൂചിക പ്രകൃതിവിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുന്നതിനൊപ്പം ഉത്പാദനം കൂട്ടിയും പാരിസ്ഥിതികാഘാതങ്ങൾ കുറച്ചും ജനജീവിതം ആന്തരികമായും ബാഹ്യമായും അഭിവൃദ്ധിപ്പെടുത്തുന്നതാണ് സുസ്ഥിര വികസനം. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സൂചികകളെ അടിസ്ഥാനപ്പെടുത്തി ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും ഇക്കാര്യത്തിൽ എത്രത്തോളം വിജയിച്ചു എന്നാണ് നീതി ആയോഗ് വിലയിരുത്തുന്നത്. ആദ്യ 10 സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങൾ സംസ്ഥാനം റാങ്ക് ഈ വർഷത്തെ പോയന്റ് കഴിഞ്ഞ വർഷത്തെ പോയന്റ് കേരളം 1 70 69ഹിമാചൽപ്രദേശ് 2 69 69ആന്ധ്രാപ്രദേശ് 3 67 66തമിഴ്‌നാട് 3 67 66തെലങ്കാന 3 67 61കർണാടക 6 66 64ഗോവ 7 65 64 സിക്കിം 7 65 58ഗുജറാത്ത് 9 64 64 മഹാരാഷ്ട്ര 9 64 64


from mathrubhumi.latestnews.rssfeed https://ift.tt/2MHtPVj
via IFTTT