Breaking

Monday, December 30, 2019

പഴയ മദ്യക്കുപ്പികൾ വിലനൽകി തിരിച്ചെടുക്കും

തിരുവനന്തപുരം: പഴയ മദ്യക്കുപ്പികൾ വിലനൽകി തിരിച്ചെടുക്കാൻ ബിവറേജസ് കോർപ്പറേഷനും ക്ലീൻകേരള കമ്പനിയുമായി ധാരണയായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് പ്രാഥമികഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകർമസേനയാണ് കുപ്പികൾ ശേഖരിക്കുക. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾക്ക് വില നിശ്ചയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി, പ്ലാസ്റ്റിക് വിൽക്കുന്ന സ്ഥാപനങ്ങൾതന്നെ തിരിച്ചെടുക്കേണ്ടതുണ്ട്. സ്വന്തമായി ഇതിനുള്ള സംവിധാനമൊരുക്കാൻ കഴിയാത്തതിനെ തുടർന്നാണ് ബിവറേജസ് കോർപ്പറേഷൻ പുറമേയുള്ള ഏജൻസിയുടെ സഹായംതേടിയത്. ക്ലീൻകേരള കമ്പനിയുടെ ഔട്ട്ലെറ്റുകളിൽ ശേഖരിക്കുന്ന കുപ്പികൾ റീ സൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. 15 ദിവസത്തിലൊരിക്കൽ ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കും. ക്ലീൻ കേരള കമ്പനിക്കു നൽകേണ്ട പ്രതിഫലം സംബന്ധിച്ച് അന്തിമധാരണ ആയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. മദ്യക്കുപ്പികൾ ബിവറേജസ് ഔട്ട്ലെറ്റുകളിൽ ശേഖരിക്കുന്നത് പ്രായോഗികമല്ല. അതിനാലാണ് പുറമേയുള്ള ഏജൻസികളെ ഏൽപ്പിച്ചതെന്നും ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻ കുമാർ പറഞ്ഞു. ചില്ലുകുപ്പികളുടെ വില(രൂപ) ബിയർ, ഒരു ലിറ്റർ മദ്യക്കുപ്പികൾ 3 രണ്ട് അരലിറ്റർ കുപ്പികൾ 3 മൂന്ന് ക്വാർട്ടർകുപ്പികൾ 3 പ്ലാസ്റ്റിക് കുപ്പികൾ 15 രൂപ (കിലോയ്ക്ക്) content highlights:Old liquor bottles will be returned for a price


from mathrubhumi.latestnews.rssfeed https://ift.tt/2F4qjjB
via IFTTT