Breaking

Sunday, December 29, 2019

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്നത് ദുഷ്‌കരമായ സാഹചര്യം; പ്രതിസന്ധിയില്ല-രാംഗോപാല്‍ അഗര്‍വാല

കൊൽക്കത്ത: ഇന്ത്യയുടെ സാമ്പദ്വ്യവസ്ഥ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എന്നാൽ പ്രതിസന്ധിയല്ലെന്നും നീതി ആയോഗ് വിശിഷ്ടാഗത്വം രാംഗോപാൽ അഗർവാല. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്കരണ നടപടികൾ ആവശ്യമായിരുന്നെങ്കിലും അത് തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ഭാരത് ചേംബർ ഓഫ് കൊമേഴ്സിൽ സംസാരിക്കുകയായിരുന്നു രാംഗോപാൽ അഗർവാല. "യഥാർത്ഥത്തിൽ നോട്ട്മാറ്റിയെടുക്കലാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ നോട്ട് നിരോധനമല്ല. കള്ളപ്പണം സമ്പദ് വ്യവസ്ഥയെ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികൾ കൈക്കൊള്ളുമ്പോൾ കൂടുതൽ ആലോചനകൾ വേണ്ടിയിരുന്നു", അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ, ജി.എസ്.ടി ഒരു നല്ല നടപടിയായിരുന്നു, പക്ഷേ അത് നടപ്പാക്കുമ്പോൾ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയിട്ടില്ല.ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം. എല്ലാവരെയും ഉൾക്കൊള്ളൽനല്ല വളർച്ച കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗസമത്വം ഉറപ്പാക്കുമ്പോൾ എല്ലാ ജാതികളേയും സമുദായങ്ങളേയും ഉൾപ്പെടുത്തേണ്ടതുണ്ട്. അടുത്ത 15 വർഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രതിവർഷം കുറഞ്ഞത് എട്ട് ശതമാനം വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനനയം ലഘൂകരിക്കുന്നതിലൂടെ സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം എത്തേണ്ടതുണ്ട്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ കൈവരിക്കാനുള്ള കേന്ദ്രസർക്കാരിന്റെലക്ഷ്യം അഭികാമ്യമാണ്, പക്ഷേ അഭിലഷണീയമായ മധ്യവർഗത്തിന് വരുമാന അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Countrys economy facing difficult situation, not in crisis-Ramgopal Agarwala


from mathrubhumi.latestnews.rssfeed https://ift.tt/2F00v83
via IFTTT