ലഖ്നൗ: ഉത്തർപ്രദേശിലെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അടിച്ചമർത്തിയതിൽ സംസ്ഥാന പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെയും അധികാരികളുടെയും നടപടി കലാപകാരികളെ ഞെട്ടിച്ചെന്നും അവർ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായപ്രതിഷേധങ്ങളെ നേരിട്ടതിൽയു.പി. പോലീസിനെതിരെ വിമർശനമുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാ കലാപകാരികളും ഞെട്ടിപ്പോയി. യോഗി സർക്കാരിന്റെ ശക്തമായ ഇടപെടലിൽ എല്ലാവരും നിശബ്ദരായി. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അക്രമകാരികളായ എല്ലാ പ്രതിഷേധക്കാരും കരയും, കാരണം യോഗി സർക്കാരാണ് ഉത്തർപ്രദേശിലുള്ളത്- മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള ട്വീറ്റിൽ പറയുന്നു. യോഗി സർക്കാരിന്റെ ശക്തമായ ഇടപെടൽ കണ്ട് ഓരോ കലാപകാരികളും തങ്ങൾ ചെയ്തത് തെറ്റാണെന്ന് ചിന്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. യോഗി സർക്കാർ കലാപകാരികളെ നേരിട്ട നടപടി രാജ്യത്തിന് മികച്ച ഒരു ഉദാഹരണമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. Content Highlights:up chief minister tweets about police action against protesters in uttar pradesh
from mathrubhumi.latestnews.rssfeed https://ift.tt/2MDB8xk
via
IFTTT