കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ പ്രശ്നപരിഹാരത്തിനായി താരംസംഘടനയായ അമ്മ ഇടപെടുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരും. ഡിസംബർ 22ന് അമ്മയുടെ യോഗം കൊച്ചിയിൽ ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യം കാരണം മാറ്റിവെക്കുകയായിരുന്നു. ജനുവരി ഒമ്പതിനാണ് കൊച്ചിയിൽ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നത്. ഈ യോഗത്തിലേക്ക് ഷെയ്നെ കൂടി വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്. അതേസമയം ഷെയ്നുമായി നേരിട്ടൊരു ചർച്ചയ്ക്ക് തങ്ങൾ ഇപ്പോഴില്ലെന്ന നിലപാടിലാണ് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിഷയം അമ്മ ചർച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാൽ മതിയെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു. പ്രശ്നപരിഹാരം ഉണ്ടായേക്കുമെന്നാണ് സൂചന. content highlights:amma to intervene shane nigam issue
from mathrubhumi.latestnews.rssfeed https://ift.tt/37jLmuE
via
IFTTT