പുതിയ ലക്കം ബാലഭൂമി വാങ്ങാം ഗ്രഹണം നടക്കുന്ന ഡിസംബർ 26-നു രാവിലെ സൂര്യൻ ധനുരാശിയിൽ 10 ഡിഗ്രിയിലായിരിക്കുമുണ്ടാവുക. സൂര്യൻ ധനുവിൽനിന്ന് മകരത്തിലേക്ക് പോകുന്ന പോക്കിലാണ് ഗ്രഹണം നടക്കുന്നത്. ഈസമയം മധ്യരേഖയിൽനിന്ന് തെക്ക് തെക്ക് 23 ഡിഗ്രി 23 മിനിറ്റിലായിരിക്കും സൂര്യന്റെ സ്ഥാനം. അതായത് ദക്ഷിണായനരേഖയുടെ തൊട്ടടുത്ത് (സൂര്യൻ ദക്ഷിണായനരേഖയിൽനിന്ന് മടക്കം തുടങ്ങുന്ന സമയം). സൂര്യന്റെ ദിനഗതി ഒരു ഡിഗ്രിയും രണ്ടുമിനിറ്റുമാണ്. ഗ്രഹണം തുടങ്ങുമ്പോൾ സൂര്യൻ കിഴക്കൻ ചക്രവാളത്തിൽനിന്ന് 17 ഡിഗ്രിയും വലയം പ്രാപിക്കുമ്പോൾ 37 ഡിഗ്രിയും ഗ്രഹണം അവസാനിക്കുമ്പോൾ 62 ഡിഗ്രിയും ഉയരത്തിലായിരിക്കും (ആൾറ്റിറ്റിയൂഡ്) ഉണ്ടാവുക. ചന്ദ്രനാകട്ടെ, ധനുരാശിയിൽ എട്ടു ഡിഗ്രിയിൽ നിന്ന് 20 ഡിഗ്രിയിലേക്കും ഡക്ലിനേഷൻ (ഖഗോളമധ്യരേഖയിൽ നിന്നുള്ള കോണീയ ദൂരം) 21.02 ഡിഗ്രിയിൽനിന്ന് 23.13 ഡിഗ്രി തെക്കോട്ട് നീങ്ങുന്നതിനുമിടയിലാണ് സൂര്യനെ മറയ്ക്കുന്നത്. ഡിസംബർ 25-ന് ക്രാന്തിവൃത്തത്തിന്റെ (സൂര്യന്റെ മിഥ്യാസഞ്ചാരപഥം) വടക്ക് 1.52 ഡിഗ്രിയിൽ നിൽക്കുകയായിരുന്ന ചന്ദ്രൻ 26-നു സൂര്യനെ മറച്ചശേഷം ഡിസംബർ 27-നു ക്രാന്തിവൃത്തത്തിന്റെ തെക്ക് ഭാഗേത്തക്ക് കടക്കുകയാണ്. Content Highlights:Where will be sun and moon placed during solar eclipse
from mathrubhumi.latestnews.rssfeed https://ift.tt/2PWrA2n
via
IFTTT